image

31 Aug 2022 8:06 AM GMT

ഏപ്രില്‍-ജൂലൈ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 20.5 ശതമാനം

PTI

ഏപ്രില്‍-ജൂലൈ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 20.5 ശതമാനം
X

Summary

ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 2022-23 ജൂലൈ അവസാനത്തോടെ വാര്‍ഷിക ലക്ഷ്യത്തിന്റെ 20.5 ശതമാനത്തിലെത്തിയതായി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.. മുന്‍ വര്‍ഷം ഇത് 21.3 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ധനക്കമ്മി (അതായത് വരവും ചെലവും തമ്മിലുള്ള അന്തരം) 3,40,831 കോടി രൂപയാണ്. സി ജി എ യുടെ കണക്കു പ്രകാരം നികുതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വരവ് 7.85 ലക്ഷം കോടി രൂപ അല്ലെങ്കില്‍ 2022-23 ലെ […]


ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 2022-23 ജൂലൈ അവസാനത്തോടെ വാര്‍ഷിക ലക്ഷ്യത്തിന്റെ 20.5 ശതമാനത്തിലെത്തിയതായി കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു..

മുന്‍ വര്‍ഷം ഇത് 21.3 ശതമാനമായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ധനക്കമ്മി (അതായത് വരവും ചെലവും തമ്മിലുള്ള അന്തരം) 3,40,831 കോടി രൂപയാണ്.

സി ജി എ യുടെ കണക്കു പ്രകാരം നികുതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വരവ് 7.85 ലക്ഷം കോടി രൂപ അല്ലെങ്കില്‍ 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ (BE) 34.4 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 34.6 ശതമാനമായിരുന്നു.

ഇതിൽ നികുതി വരുമാനം 6.66 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ വാര്‍ഷിക എസ്റ്റിമേറ്റിന്റെ 34.2 ശതമാനം സമാഹരിക്കാൻ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

ഇക്കാലയളവിൽ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവ് 11.26 ലക്ഷം കോടി രൂപ, അതായത് 2022-23 ബജറ്റ് എസ്റ്റിമേറ്റിന്റെ 28.6 ശതമാനമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സിജിഎ പുറത്തിറക്കിയ ജൂലൈ 2022 വരെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിമാസ കണക്ക് പ്രകാരം അവലോകന സമയത്തെ മൂലധന ചെലവ് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 27.8 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.2 ശതമാനമായിരുന്നു.

2022-23ല്‍ സര്‍ക്കാരിന്റെ ധനക്കമ്മി 16.61 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 6.4 ശതമാനമോ ആയിരിക്കും.