image

30 Aug 2022 4:27 AM GMT

Economy

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2047-ൽ $20 ട്രില്യണ്‍ എത്തുമെന്ന് ബിബേക് ദെബ്രോയ്

Agencies

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2047-ൽ $20 ട്രില്യണ്‍ എത്തുമെന്ന് ബിബേക് ദെബ്രോയ്
X

Summary

ഡെല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ശരാശരി വളര്‍ച്ച 7-7.5 ശതമാനം ആണെങ്കില്‍ 2047 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 20 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ഡെബ്രോയ് പറഞ്ഞു. 2047 ഓടെ ഉയര്‍ന്ന മാനവ വികസന വിഭാഗത്തില്‍ ഇന്ത്യയും ഉള്‍പ്പെടും അദ്ദേഹം പറഞ്ഞു. 2.7 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയെ നിലവില്‍ വികസ്വര രാജ്യമായാണ് കണക്കാക്കുന്നത്. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് […]


ഡെല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ശരാശരി വളര്‍ച്ച 7-7.5 ശതമാനം ആണെങ്കില്‍ 2047 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 20 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ഡെബ്രോയ് പറഞ്ഞു.

2047 ഓടെ ഉയര്‍ന്ന മാനവ വികസന വിഭാഗത്തില്‍ ഇന്ത്യയും ഉള്‍പ്പെടും അദ്ദേഹം പറഞ്ഞു.

2.7 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുള്ള ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയെ നിലവില്‍ വികസ്വര രാജ്യമായാണ് കണക്കാക്കുന്നത്. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയിരിക്കുന്നത്.

താരതമ്യേന ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച, പൊതു ജീവിത നിലവാരം, ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം എന്നിവ ഉള്‍പ്പെടുന്ന മാനവ വികസന സൂചികയില്‍ (എച്ച്ഡിഐ) മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് ഒരു വികസിത രാജ്യത്തിന്റെ സവിശേഷത.