Summary
ഡൽഹി: പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ 51 ശതമാനത്തോളം ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഐഡിബിഐ ബാങ്കിന്റെ 94 ശതമാനം ഓഹരികളും സ്വന്തമായുള്ള ഗവണ്‍മെന്റിലെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍ എത്ര ഓഹരികള്‍ വില്‍ക്കണമെന്ന ചര്‍ച്ചയിലാണ്. വില്‍പ്പനയ്ക്ക് ശേഷം രണ്ട് കക്ഷികളും ബാങ്കിൽ കുറെ ഭാഗം ഓഹരി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാടിന്റെ ഘടനയെക്കുറിച്ച് മന്ത്രിമാരുടെ പാനല്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ 6.3 ശതമാനം ഉയര്‍ന്നു. ഇത് ബാങ്കിന് ഏകദേശം […]
ഡൽഹി: പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ 51 ശതമാനത്തോളം ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ഐഡിബിഐ ബാങ്കിന്റെ 94 ശതമാനം ഓഹരികളും സ്വന്തമായുള്ള ഗവണ്‍മെന്റിലെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍ എത്ര ഓഹരികള്‍ വില്‍ക്കണമെന്ന ചര്‍ച്ചയിലാണ്.
വില്‍പ്പനയ്ക്ക് ശേഷം രണ്ട് കക്ഷികളും ബാങ്കിൽ കുറെ ഭാഗം ഓഹരി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാടിന്റെ ഘടനയെക്കുറിച്ച് മന്ത്രിമാരുടെ പാനല്‍ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ 6.3 ശതമാനം ഉയര്‍ന്നു. ഇത് ബാങ്കിന് ഏകദേശം 424.7 ബില്യണ്‍ രൂപ (5.3 ബില്യണ്‍ ഡോളര്‍) വിപണി മൂല്യം നല്‍കി.
ഐഡിബിഐ ബാങ്കിലെ സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും ഓഹരികളില്‍ 51 ശതമാനം വില്‍ക്കാനും മാനേജ്മെന്റ് നിയന്ത്രണം വിട്ടുകൊടുക്കാനുമാണ് അധികാരികള്‍ പദ്ധതിയിടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകര്‍ക്ക് 40 ശതമാനത്തിലധികം ഓഹരികള്‍ വാങ്ങാന്‍ അനുവദിക്കുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
റെഗുലേറ്റര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ അനുവദിച്ച പരിധിക്ക് മുകളിലുള്ള ഓഹരികള്‍ വാങ്ങുന്നതിന് അനുമതി തേടേണ്ടതുണ്ട്. അതേസമയം നോണ്‍-റെഗുലേറ്റഡ് സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 15 ശതമാനം വരെ പരിധിയുണ്ട്.
മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നത് വാങ്ങുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ഊര്‍ജം പകരാനും സഹായിക്കും.