24 Aug 2022 10:20 AM GMT
Summary
ആർസ്റ്റൻ എഞ്ചിനീയറിംഗിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 10 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ടാറ്റ പ്രോജക്ടസ് ലിമിറ്റഡിൽ നിന്നും 61.77 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ടാറ്റ സ്റ്റീൽ ലിമിറ്റഡ് നോമുണ്ടി പ്രോജക്ടിന്റെ സ്ട്രക്ചർ നിർമ്മാണത്തിനും വിതരണത്തിനുമാണ് ഓർഡർ. ഓഹരി ഇന്ന് 84.85 രൂപ വരെ ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തിയിരുന്നു. ബിഎസ്ഇയിൽ ഇന്ന് 0.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ വ്യാപാരം ചെയ്ത ശരാശരി ഓഹരികളുടെ തോത് 0.17 […]
ആർസ്റ്റൻ എഞ്ചിനീയറിംഗിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 10 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ടാറ്റ പ്രോജക്ടസ് ലിമിറ്റഡിൽ നിന്നും 61.77 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ടാറ്റ സ്റ്റീൽ ലിമിറ്റഡ് നോമുണ്ടി പ്രോജക്ടിന്റെ സ്ട്രക്ചർ നിർമ്മാണത്തിനും വിതരണത്തിനുമാണ് ഓർഡർ. ഓഹരി ഇന്ന് 84.85 രൂപ വരെ ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തിയിരുന്നു. ബിഎസ്ഇയിൽ ഇന്ന് 0.39 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ വ്യാപാരം ചെയ്ത ശരാശരി ഓഹരികളുടെ തോത് 0.17 ലക്ഷമാണ്.