22 Aug 2022 7:32 AM GMT
Summary
മുംബൈ: ഇന്ത്യന്‍ വാറന്‍ ബഫേ എന്നറിയപ്പെട്ട രാകേഷ് ജുന്‍ജുന്‍വാലയുടെ ഗുരു രാധാകിഷന്‍ ദമാനിയായിരിക്കും ഇനി ജുൻജുൻവാല ട്രസ്റ്റിന്റെ ചുമതലകൾ വഹിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് ട്രസ്റ്റിമാരില്‍ ജുന്‍ജുന്‍വാലയുടെ വിശ്വസ്തരായ കല്‍പ്രജ് ധരംഷിയും അമല്‍ പരീഖും ഉള്‍പ്പെടുന്നു. ഓഹരി വിപണിയിലെ ഇതിഹാസമായ ദമാനി അദ്ദേഹത്തിന്റെ തന്നെ റീട്ടെയ്ല്‍ കമ്പനിയായ അവന്യൂ സൂപ്പര്‍മാര്‍ട്ടിലൂടെയാണ് ഈ ബിഗ് ലീഗില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ ദമാനിയുടെ ആസ്തി (അവന്യൂവിലെ ഉള്‍പ്പെടെ) 1,80,000 കോടി രൂപയിലേറെയായിരുന്നു. ഓഗസ്റ്റ് 14-ന് അന്തരിച്ച ജുന്‍ജുന്‍വാലയുടെ സ്ഥാപനമായ റെയര്‍ […]
മുംബൈ: ഇന്ത്യന്‍ വാറന്‍ ബഫേ എന്നറിയപ്പെട്ട രാകേഷ് ജുന്‍ജുന്‍വാലയുടെ ഗുരു രാധാകിഷന്‍ ദമാനിയായിരിക്കും ഇനി ജുൻജുൻവാല ട്രസ്റ്റിന്റെ ചുമതലകൾ വഹിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറ്റ് ട്രസ്റ്റിമാരില്‍ ജുന്‍ജുന്‍വാലയുടെ വിശ്വസ്തരായ കല്‍പ്രജ് ധരംഷിയും അമല്‍ പരീഖും ഉള്‍പ്പെടുന്നു.
ഓഹരി വിപണിയിലെ ഇതിഹാസമായ ദമാനി അദ്ദേഹത്തിന്റെ തന്നെ റീട്ടെയ്ല്‍ കമ്പനിയായ അവന്യൂ സൂപ്പര്‍മാര്‍ട്ടിലൂടെയാണ് ഈ ബിഗ് ലീഗില്‍ പ്രവേശിച്ചത്.
ഇക്കഴിഞ്ഞ ജൂണില്‍ ദമാനിയുടെ ആസ്തി (അവന്യൂവിലെ ഉള്‍പ്പെടെ) 1,80,000 കോടി രൂപയിലേറെയായിരുന്നു.
ഓഗസ്റ്റ് 14-ന് അന്തരിച്ച ജുന്‍ജുന്‍വാലയുടെ സ്ഥാപനമായ റെയര്‍ എന്റര്‍പ്രൈസസ് നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ട് ലെഫ്റ്റനന്റുമാരായ ഉത്പല്‍ സേത്തും അമിത് ഗോയലും ആണ്.
ജുന്‍ജുന്‍വാലയുടെ ലിസ്റ്റുചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ പ്രധാനമായും ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. കഴിഞ്ഞ എട്ട് മാസമായി അസുഖബാധിതനായതിനാല്‍ അദ്ദേഹം എല്ലാം കൃത്യമായി ആസൂത്രണം ചെയ്തിരുന്നതായി ജുന്‍ജുന്‍വാല കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.
'അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയും ഒരു ബിസിനസ്സ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. അതിനാല്‍ സാമ്പത്തിക കാര്യങ്ങളിൽ അവർക്ക് തീരുമാനങ്ങളെടുക്കാനാവും. അവരും ജുന്‍ജുന്‍വാലയുടെ സഹോദരനും സ്ഥാപനത്തിന്റെ മാനേജ്മെന്റില്‍ വലിയ പങ്ക് വഹിക്കും,"റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജുന്‍ജുന്‍വാലയുടെ ആസ്തി 5.8 ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം, അദ്ദേഹം ഇന്ത്യയിലെ 48 -മത്തെ ധനികനാണ്. അദ്ദേഹത്തിന്റെ ലിസ്റ്റഡ് ഹോള്‍ഡിംഗുകളുടെ മൂല്യം നിലവിലെ വിലയനുസരിച്ച് ഏകദേശം 30,000 കോടി രൂപയാണ്.
ജുന്‍ജുന്‍വാലയുടെ ലിസ്റ്റുചെയ്തിരിക്കുന്ന പ്രധാന നിക്ഷേപങ്ങളില്‍ അന്തിമ വാക്ക് ട്രസ്റ്റിയായ രാധാകിഷന്‍ ദമാനിക്കായിരിക്കും.
ടൈറ്റൻ (10,946 കോടി രൂപ), സ്റ്റാര്‍ ഹെല്‍ത്ത് (7,056 കോടി), മെട്രോ ബ്രാന്‍ഡ്സ് (3,166 കോടി), ടാറ്റ മോട്ടോഴ്സ് (1,707 കോടി), ക്രിസില്‍ (1,308 കോടി രൂപ) എന്നിങ്ങനെയാണ് ജുന്‍ജുന്‍വാലയുടെ ഏറ്റവും വലിയ ഓഹരി നിക്ഷേപങ്ങൾ.
ഇവ കൂടാതെ കഴിഞ്ഞ മാസം ആരംഭിച്ച ആകാശ എയർലൈൻസിലും ജുന്‍ജുന്‍വാലക്കു 46 ശതമാനം ഓഹരിയുണ്ട്.