image

19 Aug 2022 11:55 PM GMT

Forex

വിദേശകാര്യ കരുതല്‍ ശേഖരത്തില്‍ 2.238 ബില്യണ്‍ ഡോളറിൻറെ ഇടിവ്

MyFin Desk

വിദേശകാര്യ കരുതല്‍ ശേഖരത്തില്‍ 2.238 ബില്യണ്‍  ഡോളറിൻറെ ഇടിവ്
X

Summary

മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഓഗസ്റ്റ് 12 അവസാനിച്ച ആഴ്ച്ചയില്‍ 2.238 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 570.74 ബില്യണ്‍ ഡോളറായി. ഓഗസ്റ്റ് അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 897 മില്യണ്‍ ഡോളല്‍ നിന്ന് 572.978 ബില്യണ്‍ ഡോളറായി കുറഞ്ഞു. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളുടെ (എഫ്‌സിഎ) ഇടിവ് മൂലമാണ് ഓഗസ്ത് 12ന് അവസാനിച്ച  ആഴ്ചയിലെ കരുതല്‍ ശേഖരത്തിൽ കുറവുണ്ടായത്. വെള്ളിയാഴ്ച ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ […]


മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഓഗസ്റ്റ് 12 അവസാനിച്ച ആഴ്ച്ചയില്‍ 2.238 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 570.74 ബില്യണ്‍ ഡോളറായി. ഓഗസ്റ്റ് അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 897 മില്യണ്‍ ഡോളല്‍ നിന്ന് 572.978 ബില്യണ്‍ ഡോളറായി കുറഞ്ഞു.
മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളുടെ (എഫ്‌സിഎ) ഇടിവ് മൂലമാണ് ഓഗസ്ത് 12ന് അവസാനിച്ച ആഴ്ചയിലെ കരുതല്‍ ശേഖരത്തിൽ കുറവുണ്ടായത്.
വെള്ളിയാഴ്ച ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എഫ്സിഎ 2.652 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 506.994 ബില്യണ്‍ ഡോളറിലെത്തി.
വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കൈവശം വച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ ഡോളര്‍ ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധനയോ, മൂല്യത്തകര്‍ച്ചയോ എഫ്‌സിഎ യില്‍ ഉള്‍പ്പെടുന്നു.
സ്വര്‍ണശേഖരം 305 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 40.618 ബില്യണ്‍ ഡോളറിലെത്തി. സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 102 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.133 ബില്യണ്‍ ഡോളറായി.
റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം ഏഴ് മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.994 ബില്യണ്‍ ഡോളറിലെത്തി.