image

19 Aug 2022 10:27 AM IST

പലിശ വർധന, എന്‍ബിഎഫ്‌സികളുടെ ബാധ്യത കൂടും

MyFin Desk

പലിശ വർധന, എന്‍ബിഎഫ്‌സികളുടെ ബാധ്യത കൂടും
X

Summary

  മുംബൈ: രാജ്യത്ത് ഉയര്‍ന്ന പലിശ നിരക്ക് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) തങ്ങളുടെ വായ്പ ചെലവ് വര്‍ധിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആര്‍ബിഐയുടെ ലേഖനം. ആര്‍ബിഐയുടെ സാമ്പത്തിക, നയ ഗവേഷണ വകുപ്പിലെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് വിഭാഗത്തിലുള്ള രജനിഷ് കെ ചന്ദ്ര, നന്ദിനി ജയകുമാര്‍, അഭ്യുദയ് ഹര്‍ഷ്, കെ എം നീലിമ, ബ്രിജേഷ് പി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ് 'എ സ്റ്റെഡി ഷിപ്പ് ഇന്‍ ചോപ്പി വാട്ടേഴ്‌സ്: ആന്‍ അനാലിസിസ് ഓഫ് […]


മുംബൈ: രാജ്യത്ത് ഉയര്‍ന്ന പലിശ നിരക്ക് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) തങ്ങളുടെ വായ്പ ചെലവ് വര്‍ധിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആര്‍ബിഐയുടെ ലേഖനം. ആര്‍ബിഐയുടെ സാമ്പത്തിക, നയ ഗവേഷണ വകുപ്പിലെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് വിഭാഗത്തിലുള്ള രജനിഷ് കെ ചന്ദ്ര, നന്ദിനി ജയകുമാര്‍, അഭ്യുദയ് ഹര്‍ഷ്, കെ എം നീലിമ, ബ്രിജേഷ് പി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ് 'എ സ്റ്റെഡി ഷിപ്പ് ഇന്‍ ചോപ്പി വാട്ടേഴ്‌സ്: ആന്‍ അനാലിസിസ് ഓഫ് ദി എന്‍ബിഎഫ്‌സി ഇന്‍ റീസന്റ് ടൈംസ്' എന്ന ലേഖനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശമുള്ളത്.

ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡായ 4-6 ശതമാനത്തിന് മുകളിലെത്തിയ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഈ വര്‍ഷം മെയ് മുതല്‍ പോളിസി നിരക്ക് 140 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ബാങ്കുകള്‍ അവരുടെ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. ഇത് വായ്പയെടുക്കുന്നവരെ ഉയര്‍ന്ന വായ്പാ ചെലവിലേക്ക് നയിച്ചു. എന്‍ബിഎഫ്‌സികള്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും മറ്റുമായി ഡിജിറ്റല്‍ ചാനലുകള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ ബിസിനസ്സ് മോഡലുകള്‍ വലിയതോതില്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ എന്‍ബിഎഫ്‌സികള്‍ക്ക് ഇത് ഒരു വെല്ലുവിളിയായി മാറിയേക്കാം. അതുകൊണ്ട് തന്നെ അവരുടെ സാങ്കേതിക കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ആര്‍ബിഐയുടെ ലേഖനത്തില്‍ പറയുന്നു. ഓഹരി ഉടമകളുടെ ആത്മവിശ്വാസം നേടുന്നതിന് ശക്തമായ ഭരണവും റിസ്‌ക് മാനേജ്മെന്റ് മാനദണ്ഡങ്ങളും ഉറപ്പാക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. 2022 ഒക്ടോബര്‍ മുതല്‍ എന്‍ബിഎഫ്‌സികള്‍ക്കായി സ്‌കെയില്‍ ബേസ്ഡ് റെഗുലേഷന്‍ (എസ്ബിആര്‍), പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂട് എന്നിവ നടപ്പിലാക്കാന്‍ ആര്‍ബിഐ ഒരുങ്ങുകയാണ്. വരും കാലങ്ങളില്‍ എന്‍ബിഎഫ്‌സി മേഖലയെ ശക്തിപ്പെടുത്താനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.