17 Aug 2022 7:55 AM IST
Summary
മുംബൈ: പണപ്പെരുപ്പ നിരക്ക് അതിന്റെ സഹന പരിധിയായ 6 ശതമാനത്തിൽ താഴെയാക്കുന്നതിന്റെ ഭാഗമായി, ആർബിഐ വർഷാവസാനത്തോടെ, റീപോ നിരക്ക് 60 ബേസിസ് പോയിന്റ് കൂടി ഉയർത്തിയേക്കുമെന്നു പ്രമുഖ റിസേർച് സ്ഥാപനമായ നോമുറ സെക്യൂരിറ്റീസ്. മെയ്- ജൂലൈ മാസങ്ങൾക്കിടെ ആർബിഐ 140 ബേസിസ് പോയിന്റിന്റെ വർധനവാണ് റീപോ നിരക്കിൽ വരുത്തിയത്. നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ പണപ്പെരുപ്പം 6.7 ശതമാനമായേക്കുമെന്നാണ് ആർ ബി ഐയുടെ പ്രവചനം. സെപ്റ്റംബറിൽ ആർ ബി ഐ നടത്താനിരിക്കുന്ന മീറ്റിംഗിൽ 35 ബേസിസ് പോയിന്റും, […]
മുംബൈ: പണപ്പെരുപ്പ നിരക്ക് അതിന്റെ സഹന പരിധിയായ 6 ശതമാനത്തിൽ താഴെയാക്കുന്നതിന്റെ ഭാഗമായി, ആർബിഐ വർഷാവസാനത്തോടെ, റീപോ നിരക്ക് 60 ബേസിസ് പോയിന്റ് കൂടി ഉയർത്തിയേക്കുമെന്നു പ്രമുഖ റിസേർച് സ്ഥാപനമായ നോമുറ സെക്യൂരിറ്റീസ്.
മെയ്- ജൂലൈ മാസങ്ങൾക്കിടെ ആർബിഐ 140 ബേസിസ് പോയിന്റിന്റെ വർധനവാണ് റീപോ നിരക്കിൽ വരുത്തിയത്.
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ പണപ്പെരുപ്പം 6.7 ശതമാനമായേക്കുമെന്നാണ് ആർ ബി ഐയുടെ പ്രവചനം.
സെപ്റ്റംബറിൽ ആർ ബി ഐ നടത്താനിരിക്കുന്ന മീറ്റിംഗിൽ 35 ബേസിസ് പോയിന്റും, ഡിസംബറിൽ 25 ബേസിസ് പോയിന്റും ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോമുറയിലെ സാമ്പത്തിക വിദഗ്ധൻ സോനൽ വർമ്മ പറഞ്ഞു.