12 Aug 2022 9:52 AM GMT
Summary
ഗ്രീവ്സ് കോട്ടന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.46 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 660 കോടി രൂപയായി. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനമാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ വരുമാനം 228.97 കോടി രൂപയായിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 15.94 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 22.48 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൊത്തം ബിസിനസിന്റെ […]
ഗ്രീവ്സ് കോട്ടന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.46 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 660 കോടി രൂപയായി. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനമാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ വരുമാനം 228.97 കോടി രൂപയായിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 15.94 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 22.48 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൊത്തം ബിസിനസിന്റെ 56 ശതമാനം സംഭാവന ചെയ്തത് പുതിയ ബിസിനസുകളാണ്. ഇ-മൊബിലിറ്റി ബിസിനസ് ഈ പാദത്തിൽ 29,577 യൂണിറ്റുകളായി ഉയർന്നു. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ നിന്നും 19 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ, ആംപിയറിന്റെ വിപണി വിഹിതം 15.5 ശതമാനം വർധിച്ച് രണ്ടാം സ്ഥാനത്തെത്തി. ഓഹരി ഇന്ന് 3.81 ശതമാനം വർധിച്ച് 171.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.