7 Aug 2022 12:00 AM
Summary
ഡെല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ ഐസിഐസിഐ ബാങ്കും പിഎന്‍ബിയും വായ്പാ നിരക്ക് ഉയര്‍ത്തി. ആര്‍ബിഐ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് അല്ലെങ്കില്‍ 0.50 ശതമാന വര്‍ധിപ്പിച്ച് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.40 ശതമാനമാക്കിയിരുന്നു. ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന്റെ ഫലമായി, 2022 ഓഗസ്റ്റ് എട്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) 7.40 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി […]
ഡെല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ ഐസിഐസിഐ ബാങ്കും പിഎന്‍ബിയും വായ്പാ നിരക്ക് ഉയര്‍ത്തി. ആര്‍ബിഐ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് അല്ലെങ്കില്‍ 0.50 ശതമാന വര്‍ധിപ്പിച്ച് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.40 ശതമാനമാക്കിയിരുന്നു.
ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന്റെ ഫലമായി, 2022 ഓഗസ്റ്റ് എട്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) 7.40 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി പുതുക്കിയതായി പിഎന്‍ബി അറിയിച്ചു.
ഐസി ഐസി ഐ ബാങ്ക് എക്‌റ്റേണല്‍ ബഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റില്‍ ആര്‍ ബി ഐയുടെ റിപ്പോ നിരക്കുവര്‍ധനയും പ്രതിഫലിക്കും. അതായത് റിപ്പോ വര്‍ധന വായ്പ നിരക്കില്‍ പ്രതിഫലിക്കും. മാസക്കണക്കില്‍ ഈടാക്കുന്ന ഐ ബി എല്‍ ആര്‍ വാര്‍ഷിക നിരക്ക് 9.10 ശതമാനമാണ്.
ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എക്‌സ്റ്റേണല്‍ ബഞ്ച് മാര്‍ക്ക് അനുസരിച്ചുള്ള പലിശ നിരക്ക് മൂന്ന് മാസത്തിലൊരിക്കലെങ്കിലും പുനഃക്രമീകരിക്കേണ്ടതാണ്.