image

7 Aug 2022 6:39 AM GMT

IPO

അനുവദിക്കപ്പെട്ടത് 28 ഐപിഒ കള്‍, 11 കമ്പനികള്‍ ശേഖരിച്ചത് 33,254 കോടി

MyFin Desk

അനുവദിക്കപ്പെട്ടത് 28 ഐപിഒ കള്‍, 11 കമ്പനികള്‍ ശേഖരിച്ചത് 33,254 കോടി
X

Summary

ഡെല്‍ഹി: 2022-23 ഏപ്രില്‍-ജൂലൈ കാലയളവില്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) മൊത്തം 45,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാന്‍ 28 കമ്പനികള്‍ക്ക് സെബി അനുമതി നല്‍കിയെങ്കിലും 11 കമ്പനികള്‍ 33,254 കോടി രൂപ സമാഹരിച്ചു.. ഇതില്‍ ഭൂരിഭാഗവും (20,557 കോടി രൂപ) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പബ്ലിക് ഇഷ്യുവിലാണ് സമാഹരിച്ചത്.   ലൈഫ് സ്റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ ഫാബ്ഇന്ത്യ, എഫ്‌ഐഎച്ച് മൊബൈല്‍സിന്റെയും ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമായ ഭാരത് എഫ്‌ഐഎച്ച്, ടിവിഎസ് […]


ഡെല്‍ഹി: 2022-23 ഏപ്രില്‍-ജൂലൈ കാലയളവില്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) മൊത്തം 45,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാന്‍ 28 കമ്പനികള്‍ക്ക് സെബി അനുമതി നല്‍കിയെങ്കിലും 11 കമ്പനികള്‍ 33,254 കോടി രൂപ സമാഹരിച്ചു.. ഇതില്‍ ഭൂരിഭാഗവും (20,557 കോടി രൂപ) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പബ്ലിക് ഇഷ്യുവിലാണ് സമാഹരിച്ചത്.

ലൈഫ് സ്റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ ഫാബ്ഇന്ത്യ, എഫ്‌ഐഎച്ച് മൊബൈല്‍സിന്റെയും ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമായ ഭാരത് എഫ്‌ഐഎച്ച്, ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, ബ്ലാക്ക്‌സ്റ്റോണ്‍ പിന്തുണയുള്ള ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി മദര്‍ ആന്‍ഡ് ബേബികെയര്‍ ശൃംഖലയായ ക്ലൗഡ്‌നൈന്‍ നടത്തുന്ന മാക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കിഡ്സ് ക്ലിനിക ഇന്ത്യ തുടങ്ങിയവ റെഗുലേറ്ററിന്റെ ക്ലിയറന്‍സ് നേടിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ ഐപിഒകളുടെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ വിപണി സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ വിപണിയിലെ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ് കമ്പനികള്‍.