3 Aug 2022 11:26 PM GMT
Summary
ഡൽഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗി തങ്ങളുടെ ജീവനക്കാർക്ക് ആദ്യമായി ‘മൂൺലൈറ്റിംഗ്' നയങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. കമ്പനിയുടെ ഉത്പാദനത്തിന് കോട്ടം വരാത്ത വിധത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഒഴിവു വേളകളിലോ അവധി ദിവസങ്ങളിലോ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതാണ് മൂൺലൈറ്റിംഗ്. ആളുകൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച തൊഴിലിൽ ഏർപെട്ടുകൊണ്ട് ഒന്നിലധികം വരുമാന സ്രോതസ്സിൽ നിന്നും വരുമാനം ലഭിക്കുന്നതിനുള്ള അവസരമാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ രണ്ടാമതൊരു ജോലി ചെയ്യാനുള്ള അനുമതി നൽകുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സ്വിഗ്ഗി നടത്തുന്ന ബണ്ടിൽ […]
ഡൽഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗി തങ്ങളുടെ ജീവനക്കാർക്ക് ആദ്യമായി ‘മൂൺലൈറ്റിംഗ്' നയങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു.
കമ്പനിയുടെ ഉത്പാദനത്തിന് കോട്ടം വരാത്ത വിധത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഒഴിവു വേളകളിലോ അവധി ദിവസങ്ങളിലോ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതാണ് മൂൺലൈറ്റിംഗ്.
ആളുകൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച തൊഴിലിൽ ഏർപെട്ടുകൊണ്ട് ഒന്നിലധികം വരുമാന സ്രോതസ്സിൽ നിന്നും വരുമാനം ലഭിക്കുന്നതിനുള്ള അവസരമാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ രണ്ടാമതൊരു ജോലി ചെയ്യാനുള്ള അനുമതി നൽകുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
സ്വിഗ്ഗി നടത്തുന്ന ബണ്ടിൽ ടെക്നോളജീസ് ലിമിറ്റഡിലും, ഉപസ്ഥാപങ്ങളിലും , അസ്സോസിയറ്റുകളിലും , ഗ്രൂപ്പ് കമ്പനികളിലും മുഴുവൻ സമയം ജോലി ചെയുന്ന ജീവനക്കാർക്ക് ഈ പദ്ധതി നടപ്പിലാക്കും. ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾക്കു ഉയർന്ന റിസ്ക് ഉൾപ്പെടുന്ന പദ്ധതി ആയതിനാൽ, വ്യവസ്ഥൾക്കു വിധേയമാണ്.
കഴിഞ്ഞ ആഴ്ച സ്വിഗ്ഗി തങ്ങളുടെ ജീവനക്കാർക്ക് ജോലി ചെയുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾ നടപ്പിലാക്കിയിരുന്നു.