image

3 Aug 2022 1:14 AM GMT

ബന്ധന്‍ ഫിനാന്‍ഷ്യല്‍ കണ്‍സോര്‍ഷ്യം-ഐ ഡി എഫ് സി കരാറിന് സിസിഐ പച്ചക്കൊടി

PTI

ബന്ധന്‍ ഫിനാന്‍ഷ്യല്‍ കണ്‍സോര്‍ഷ്യം-ഐ ഡി എഫ് സി കരാറിന് സിസിഐ പച്ചക്കൊടി
X

Summary

ഡെല്‍ഹി: ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഐ ഡി എഫ് സി അസറ്റ് മാനേജ്മെന്റിന്റെയും ഐഡിഎഫ് സി എഎംസി ട്രസ്റ്റിയുടെയും ഓഹരികള്‍ 4,500 കോടി രൂപയ്ക്ക് വാങ്ങുന്നതിനുള്ള കരാര്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകരിച്ചു. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസ് കാപ്പിറ്റലും സിംഗപ്പൂരിന്റെ സോവറിന്‍ ഫണ്ട് ജിഐസിയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നു. ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ 99.96 ശതമാനം ഓഹരികളും, ഐഡിഎഫ്സി എഎംസി ട്രസ്റ്റി കമ്പനിയുടെ 100 ശതമാനം ഓഹരികളും ഈ ഇടപാടില്‍ […]


ഡെല്‍ഹി: ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഐ ഡി എഫ് സി അസറ്റ് മാനേജ്മെന്റിന്റെയും ഐഡിഎഫ് സി എഎംസി ട്രസ്റ്റിയുടെയും ഓഹരികള്‍ 4,500 കോടി രൂപയ്ക്ക് വാങ്ങുന്നതിനുള്ള കരാര്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകരിച്ചു.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസ് കാപ്പിറ്റലും സിംഗപ്പൂരിന്റെ സോവറിന്‍ ഫണ്ട് ജിഐസിയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നു.

ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ 99.96 ശതമാനം ഓഹരികളും, ഐഡിഎഫ്സി എഎംസി ട്രസ്റ്റി കമ്പനിയുടെ 100 ശതമാനം ഓഹരികളും ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു. ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്, ലാത്ത് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ടാംഗറിന്‍ ഇന്‍വെസ്റ്റ്മെന്റ്സ്, ഇന്‍ഫിനിറ്റി പാര്‍ട്ണേഴ്സ് എന്നിവരാണ് ഓഹരികള്‍ ഏറ്റെടുക്കുന്നത്.

4,500 കോടിയുടെ ഏറ്റെടുക്കല്‍ കരാര്‍ ഏപ്രിലില്‍ ഒപ്പിട്ടിരുന്നു.

ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐഡിഎഫ്‌സി എഎംസി പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് ബിസിനസ്സ് നടത്തുന്നു. ഐഡിഎഫ്‌സി ട്രസ്റ്റി ഐഡിഎംഎഫിന്റെ ഒരു ട്രസ്റ്റി കമ്പനിയാണ്.

ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും, സ്വകാര്യമേഖലയിലെ പണമിടപാട് സ്ഥാപനമായ ബന്ധന്‍ ബാങ്ക് ലിമിറ്റഡിന്റെ പ്രമോട്ടറുമാണ് ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ജിഐസി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതാണ് ലാഥെ. ക്രിസ് ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമായ ടാംഗറിന്‍ ഇന്‍വെസ്റ്റ്മെന്റ്സ്. ഇന്‍ഫിനിറ്റി പാര്‍ട്ണേഴ്സ് ഒരു പങ്കാളിത്ത സ്ഥാപനമാണ്.