image

2 Aug 2022 12:04 AM GMT

Automobile

നിരത്ത് വാഴാന്‍ ഹണ്ടര്‍: രണ്ടും കല്‍പിച്ച് എന്‍ഫീല്‍ഡ്

MyFin Desk

നിരത്ത് വാഴാന്‍ ഹണ്ടര്‍: രണ്ടും കല്‍പിച്ച് എന്‍ഫീല്‍ഡ്
X

Summary

നിരത്തില്‍ എപ്പോഴും ചരിത്രം രചിച്ചിട്ടുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 വരുന്നതോടെ പുത്തന്‍ നാഴികകല്ലാകും കമ്പനി സൃഷ്ടിക്കുക. വാഹനത്തിന്റെ വിശദ വിവരങ്ങള്‍ ഈ മാസം അഞ്ചിന് കമ്പനി പുറത്ത് വിടാനിരിക്കേ സമൂഹ മാധ്യമങ്ങളിലടക്കം വാഹനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. വാഹനത്തിന്റെ വിവരങ്ങള്‍ ഇവയില്‍ നിറയുന്നുണ്ടെങ്കിലും കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വരാത്തതതിനാല്‍ സത്യവും മിഥ്യയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനിടെയാണ് വാഹനത്തിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയതില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മിറ്റിയോറിന് നല്ല ജനപ്രീതി ലഭിച്ചിരുന്നു. 350 […]


നിരത്തില്‍ എപ്പോഴും ചരിത്രം രചിച്ചിട്ടുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 വരുന്നതോടെ പുത്തന്‍ നാഴികകല്ലാകും കമ്പനി സൃഷ്ടിക്കുക. വാഹനത്തിന്റെ വിശദ വിവരങ്ങള്‍ ഈ മാസം അഞ്ചിന് കമ്പനി പുറത്ത് വിടാനിരിക്കേ സമൂഹ മാധ്യമങ്ങളിലടക്കം വാഹനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. വാഹനത്തിന്റെ വിവരങ്ങള്‍ ഇവയില്‍ നിറയുന്നുണ്ടെങ്കിലും കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വരാത്തതതിനാല്‍ സത്യവും മിഥ്യയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനിടെയാണ് വാഹനത്തിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയതില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മിറ്റിയോറിന് നല്ല ജനപ്രീതി ലഭിച്ചിരുന്നു.
350 സി.സി വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ മോഡലാകും ഹണ്ടര്‍ 350 എന്നും സമൂഹ മാധ്യമങ്ങളില്‍ വാദമുയരുന്നുണ്ട്. ഈ മാസം അഞ്ചിന് കമ്പനി ഹണ്ടര്‍ 350 അനാവരണം ചെയ്യുമെന്നും, വിലയടക്കമുള്ള കാര്യങ്ങള്‍ ഏഴിന് പ്രഖ്യാപിക്കുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന ജെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഹണ്ടറും കമ്പനി ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന മോഡലിന് ഏകദേശം 1 - 1.25 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
നിലവില്‍ നിരത്തുകളിലുള്ള 349 സി.സി എന്‍ജിന്‍ തന്നെയാകും ഹണ്ടര്‍ 350- യിലും ഉണ്ടാകുക. 20 എച്ച്.പി പവറും, 27 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണിത്. ലീക്കായ ചിത്രങ്ങള്‍ അനുസരിച്ച്, വൃത്താകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററും, ഹാലൊജന്‍ ഹെഡ്‌ലാമ്പും ഉള്‍ക്കൊള്ളുന്ന നിയോ റെട്രോ ഡിസൈന്‍ തീം ബൈക്കിന്റെ പ്രത്യേകതയാണ്.