29 July 2022 8:00 PM GMT
Summary
മുൻനിര ഡ്രഗ് നിർമ്മാതാവായ സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ 6.31 ശതമാനം ഉയർന്ന് 951.25 രൂപയിലെത്തി. കമ്പനിയുടെ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 42.7 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് വില ഉയരാൻ കാരണം. മൊത്തത്തിൽ, എല്ലാ വിപണികളിലും വളർച്ചയാണ് കമ്പനി നേടിയത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 2,060 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,444.17 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനി 2,277.25 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് […]
മുൻനിര ഡ്രഗ് നിർമ്മാതാവായ സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ 6.31 ശതമാനം ഉയർന്ന് 951.25 രൂപയിലെത്തി. കമ്പനിയുടെ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 42.7 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് വില ഉയരാൻ കാരണം. മൊത്തത്തിൽ, എല്ലാ വിപണികളിലും വളർച്ചയാണ് കമ്പനി നേടിയത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 2,060 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,444.17 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനി 2,277.25 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
കമ്പനിയുടെ ഇന്ത്യയിലെ മൊത്ത വില്പന 2.38 ശതമാനം ഉയർന്നു 3,387 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ കോവിഡ് ഉത്പന്നങ്ങളുടെ വില്പനയൊഴിച്ചാൽ, കമ്പനിയുടെ വില്പന വളർച്ച വാർഷികാടിസ്ഥാനത്തിൽ 10 ശതമാനമാണ്. സൺ ഫാർമയുടെ മൊത്തം കൺസോളിഡേറ്റഡ് വില്പനയുടെ 32 ശതമാനമാണ് ഇന്ത്യയിലെ വില്പന. യുഎസ്സിലെ വില്പന കഴിഞ്ഞ വർഷത്തെ ഒന്നാം പാദ വിൽപ്പനയെ അപേക്ഷിച്ച് 10.7 ശതമാനം വർധിച്ച് 420 മില്യൺ ഡോളറായി. ഇത് യുഎസ് വിപണിയിലെ മൊത്തം കൺസോളിഡേറ്റഡ് വില്പനയുടെ 30 ശതമാനമാണ്.
ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച്, ഏകദേശം 1,70,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണിയിൽ സൺ ഫാർമയുടെ വിപണി വിഹിതം 8 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർന്നു. ഈ ജൂൺ പാദത്തിൽ കമ്പനി ഇന്ത്യൻ വിപണിയിൽ 22 പുതിയ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ഓഹരി ഇന്ന് 5.45 ശതമാനം നേട്ടത്തിൽ 943.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.