image

29 July 2022 3:45 AM GMT

Banking

ബാങ്ക് ഓഫ് ബറോഡ എഫ് ഡി നിരക്ക് ഉയര്‍ത്തി

MyFin Desk

ബാങ്ക് ഓഫ് ബറോഡ എഫ് ഡി നിരക്ക് ഉയര്‍ത്തി
X

Summary

  പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബിഒബി) രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴ് ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.80 ശതമാനത്തില്‍ നിന്ന് 3.00 ശതമാനമായും, 46 ദിവസത്തില്‍ നിന്ന് 180 ദിവസത്തിനുള്ളിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.70 ശതമാനത്തില്‍ നിന്ന് 4.00 ശതമാനമായും ഉയര്‍ത്തി. 181 ദിവസം മുതല്‍ 270 ദിവസം വരെ കാലാവധിയുള്ള […]


പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബിഒബി) രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴ് ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.80 ശതമാനത്തില്‍ നിന്ന് 3.00 ശതമാനമായും, 46 ദിവസത്തില്‍ നിന്ന് 180 ദിവസത്തിനുള്ളിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.70 ശതമാനത്തില്‍ നിന്ന് 4.00 ശതമാനമായും ഉയര്‍ത്തി.

181 ദിവസം മുതല്‍ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ കാര്യത്തില്‍, 35 ബേസിസ് പോയിന്റ (0.35 ശതമാനം)
വര്‍ധനയോടെ 4.30 ശതമാനത്തില്‍ നിന്ന് 4.65 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യും. 271 ദിവസങ്ങളിലും അതിനു മുകളിലും ഒരു വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനമായിരുന്നത് 4.65 ശതമാനമാക്കി ഉയര്‍ത്തി.

രണ്ട് വര്‍ഷത്തില്‍ കൂടുതലും മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശ നിരക്ക് നല്‍കുന്നത് ബാങ്ക് ഓഫ് ബറോഡ തുടരും. അതേസമയം മൂന്ന് വര്‍ഷത്തില്‍ കൂടുതലും എന്നാല്‍ പത്ത് വര്‍ഷം വരെയും കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ത്തി.

ബാങ്ക് വിവിധ കാലയളവുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപ പലിശ നിരക്ക് 3.00 ശതമാനം മുതല്‍ 5.50 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 6.50 ശതമാനം വരെയും ആയിരിക്കും.