image

27 July 2022 11:00 PM GMT

Aviation

ഹണിവെല്ലുമായി എച്ച്എഎൽ 100 മില്യൺ ഡോളറിന്റെ എൻജിൻ കരാർ ഒപ്പിട്ടു

MyFin Desk

ഹണിവെല്ലുമായി എച്ച്എഎൽ 100 മില്യൺ ഡോളറിന്റെ എൻജിൻ കരാർ ഒപ്പിട്ടു
X

Summary

ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിന്റെ  88  ടിപിഇ 331  എഞ്ചിനുകളുടെ നിർമാണത്തിനും വിതരണത്തിനുമായുള്ള 100 മില്യൺ ഡോളറിന്റെ കരാറിൽ  ഹണി വെൽ ഒപ്പു വെച്ചു. ഹിന്ദുസ്ഥാൻ ട്രെയിനർ എയർ ക്രാഫ്റ്റ് (എച് ടി ടി 40 ) ന്റെ അറ്റ കുറ്റ പണികളും സേവനങ്ങളും ഇതോടൊപ്പം കമ്പനി ഏറ്റെടുക്കും. ഐഎഎഫിന്റെ അടിസ്ഥാന പരിശീലന ആവശ്യകതകൾ പരിഹരിക്കുന്നതിനായി ബേസിക് ട്രെയിനർ എയർക്രാഫ്റ്റ് (എച്ച്ടിടി-40) കമ്പനി വിജയകരമായി വികസിപ്പിച്ചതായി എച്ച്എഎൽ സിഎംഡി ആർ മാധവൻ പറഞ്ഞു. എച് എ എല്ലുമായുള്ള ഹണി […]


ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിന്റെ 88 ടിപിഇ 331 എഞ്ചിനുകളുടെ നിർമാണത്തിനും വിതരണത്തിനുമായുള്ള 100 മില്യൺ ഡോളറിന്റെ കരാറിൽ ഹണി വെൽ ഒപ്പു വെച്ചു. ഹിന്ദുസ്ഥാൻ ട്രെയിനർ എയർ ക്രാഫ്റ്റ് (എച് ടി ടി 40 ) ന്റെ അറ്റ കുറ്റ പണികളും സേവനങ്ങളും ഇതോടൊപ്പം കമ്പനി ഏറ്റെടുക്കും.
ഐഎഎഫിന്റെ അടിസ്ഥാന പരിശീലന ആവശ്യകതകൾ പരിഹരിക്കുന്നതിനായി ബേസിക് ട്രെയിനർ എയർക്രാഫ്റ്റ് (എച്ച്ടിടി-40) കമ്പനി വിജയകരമായി വികസിപ്പിച്ചതായി എച്ച്എഎൽ സിഎംഡി ആർ മാധവൻ പറഞ്ഞു.
എച് എ എല്ലുമായുള്ള ഹണി വെൽ ഡിഫെൻസ് ആൻഡ് സ്പേസിന്റെ ബന്ധം നാലു പതിറ്റാണ്ടായി തുടരുന്നതാണെന്നും, പുതിയ ഓർഡറിലൂടെ ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒഇ സെയിൽസ് സീനിയർ ഡയറക്ടർ എറിക് വാൾട്ടേഴ്സ് പറഞ്ഞു. നിലവിൽ റഡാറിൽ ഉള്ള മറ്റ് എഞ്ചിൻ പ്രോഗ്രാമുകൾക്കൊപ്പം വരും വർഷങ്ങളിൽ എച്ച് ടിടി-40 വിമാനങ്ങളുടെ കയറ്റുമതിയെ പിന്തുണയ്ക്കാൻ ഹണിവെൽ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു.