24 July 2022 11:04 PM GMT
Summary
രാജ്യത്ത് മെമ്മറി ചിപ്പ് അസംബ്ലി, ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 750 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി സഹസ്ര സെമികണ്ടക്ടേഴ്സ് അറിയിച്ചു. ഡിസംബറോടെ പ്രാദേശികമായി നിര്‍മ്മിച്ച ചിപ്പുകള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടുള്ള ഈ കമ്പനി ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനിയായി മാറുമെന്ന് സഹസ്ര സെമികണ്ടക്ടേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമൃത് മന്‍വാനി പറഞ്ഞു. രാജസ്ഥാനിലെ ഭിവാദിയിലുള്ള എല്‍സിന മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ വരുന്ന ഈ പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 150 കോടി രൂപ […]
രാജ്യത്ത് മെമ്മറി ചിപ്പ് അസംബ്ലി, ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 750 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി സഹസ്ര സെമികണ്ടക്ടേഴ്സ് അറിയിച്ചു. ഡിസംബറോടെ പ്രാദേശികമായി നിര്‍മ്മിച്ച ചിപ്പുകള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടുള്ള ഈ കമ്പനി ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനിയായി മാറുമെന്ന് സഹസ്ര സെമികണ്ടക്ടേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമൃത് മന്‍വാനി പറഞ്ഞു.
രാജസ്ഥാനിലെ ഭിവാദിയിലുള്ള എല്‍സിന മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ വരുന്ന ഈ പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 150 കോടി രൂപ നിക്ഷേപിക്കും. സ്ഥാപിതമായി കഴിഞ്ഞ് വരുമാനം 250-300 കോടി രൂപയിലെത്തുമ്പോള്‍ വീണ്ടും 600 കോടി രൂപ നിക്ഷേപിക്കും. ഇത്തരത്തില്‍ തുടക്കം തന്നെ മൊത്തത്തില്‍ 750 കോടി രൂപ നിക്ഷേപിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നവെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാണിജ്യ ഉത്പാദനത്തിന്റെ ആദ്യ സാമ്പത്തിക വര്‍ഷം ഏകദേശം 50 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും 2025-26 ഓടെ ഇത് 500 കോടി രൂപയായി വളരുമെന്നും അദ്ദേഹം പറഞ്ഞു.
അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് യൂണിറ്റുകളില്‍ സെമികണ്ടക്ടറുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായ ഒരു സമ്പൂര്‍ണ്ണ ഉത്പന്നമായി മാറുന്നു. സെമികണ്ടക്ടര്‍ പാക്കേജിംഗിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിലും ക്ലീന്‍ റൂം സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിലും കമ്പനി വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സെമികണ്ടക്ടറുകളുടെ മൊത്തം ഡിമാന്‍ഡ് ഏകദേശം 7000-10,000 കോടി രൂപയാണെന്നും 2025-26 ഓടെ 5-7 ശതമാനം വിപണി വിഹിതം നേടാനാകുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.