25 July 2022 9:45 AM GMT
Summary
സ്പെഷ്യലിറ്റി ഫ്ലൂറോ കെമിക്കലിന്റെ നിർമ്മാതാക്കളായ നവീൻ ഫ്ലൂറൈന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12.52 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. കമ്പനിയുടെ ജൂൺപാദ അറ്റാദായത്തിൽ 33 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 74.45 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 55.91 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രൊജക്റ്റ് പൈപ്പ്ലൈൻ വിപുലീകരിക്കുന്നതിനും, ഉപഭോക്തൃ അടിത്തറ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും, ശേഷി വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയെല്ലാം നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ […]
സ്പെഷ്യലിറ്റി ഫ്ലൂറോ കെമിക്കലിന്റെ നിർമ്മാതാക്കളായ നവീൻ ഫ്ലൂറൈന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12.52 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. കമ്പനിയുടെ ജൂൺപാദ അറ്റാദായത്തിൽ 33 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 74.45 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 55.91 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രൊജക്റ്റ് പൈപ്പ്ലൈൻ വിപുലീകരിക്കുന്നതിനും, ഉപഭോക്തൃ അടിത്തറ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും, ശേഷി വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയെല്ലാം നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹണിവെൽ ഇന്റർനാഷണലിനു വേണ്ടി ഗുജറാത്തിലെ ദാഹേജിൽ ജൂലൈ 12 ന് ആരംഭിച്ച നിർമ്മാണ പ്ലാന്റിൽ നിന്നുള്ള വരുമാനവും രണ്ടാം പാദം മുതൽക്ക് ലഭ്യമായി തുടങ്ങും.
കമ്പനിയുടെ വരുമാനം, എച്ച്പിപി ബിസിനസ്സിൽ നിന്നും 39 ശതമാനവും, സിഡിഎംഓ ബിസിനസ്സിൽ നിന്ന് 15 ശതമാനവും, സ്പെഷ്യലിറ്റി കെമിക്കൽ ബിസിനസ്സിൽ നിന്ന് 45 ശതമാനവുമാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് യഥാക്രമം 38 ശതമാനം, 22 ശതമാനം, 40 ശതമാനം എന്നിവയായിരുന്നു. കമ്പനിയുടെ ആഭ്യന്തര വില്പന ആകെ വരുമാനത്തിന്റെ 54 ശതമാനം നൽകുന്നു. ബാക്കിയുള്ളത് കയറ്റുമതിയിൽ നിന്നുമാണ്. ഓഹരി ഇന്ന് 11 ശതമാനം നേട്ടത്തിൽ 4,207.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.