image

24 July 2022 7:42 AM GMT

Banking

ഐസിഐസിഐ ബാങ്ക് ഓഹരികൾ വാങ്ങാം: ഏഡൽവെയ്‌സ് ഫിനാൻഷ്യൽ

MyFin Bureau

ഐസിഐസിഐ ബാങ്ക് ഓഹരികൾ വാങ്ങാം: ഏഡൽവെയ്‌സ് ഫിനാൻഷ്യൽ
X

Summary

കമ്പനി: ഐസിഐസിഐ ബാങ്ക് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 800 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡൽവെയ്‌സ് ഫിനാൻഷ്യൽ സർവ്വീസസ് നടപ്പു സാമ്പത്തിക വർഷത്തിലെ ഐസിഐസിഐ ബാങ്കിന്റെ ജൂൺപാദ ഫലങ്ങൾ അനലിസ്റ്റുകളുടെ പ്രതീക്ഷകൾക്കുമപ്പുറം ഉയർന്നതായിരുന്നു. മറ്റു വരുമാനങ്ങളിലെ വളർച്ച ബാങ്കിന്റെ ലാഭക്ഷമത ഉയർത്തുന്നതിന് കാരണമായി. ഭൂരിഭാഗം ബാങ്കുകളും നഷ്ടം റിപ്പോർട്ട് ചെയ്തപ്പോൾ ഐസിഐസിഐ ബാങ്കിന് നേരിയ തോതിലുള്ള നേട്ടമുണ്ടാക്കാൻ സാധിച്ചു. ഫീസിൽ നിന്നുമുള്ള വരുമാനത്തിൽ മികച്ച വളർച്ച പ്രകടമാക്കി. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം, വാർഷികാടിസ്ഥാനത്തിൽ, 50 […]


കമ്പനി: ഐസിഐസിഐ ബാങ്ക്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 800 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഏഡൽവെയ്‌സ് ഫിനാൻഷ്യൽ സർവ്വീസസ്

നടപ്പു സാമ്പത്തിക വർഷത്തിലെ ഐസിഐസിഐ ബാങ്കിന്റെ ജൂൺപാദ ഫലങ്ങൾ അനലിസ്റ്റുകളുടെ പ്രതീക്ഷകൾക്കുമപ്പുറം ഉയർന്നതായിരുന്നു. മറ്റു വരുമാനങ്ങളിലെ വളർച്ച ബാങ്കിന്റെ ലാഭക്ഷമത ഉയർത്തുന്നതിന് കാരണമായി. ഭൂരിഭാഗം ബാങ്കുകളും നഷ്ടം റിപ്പോർട്ട് ചെയ്തപ്പോൾ ഐസിഐസിഐ ബാങ്കിന് നേരിയ തോതിലുള്ള നേട്ടമുണ്ടാക്കാൻ സാധിച്ചു. ഫീസിൽ നിന്നുമുള്ള വരുമാനത്തിൽ മികച്ച വളർച്ച പ്രകടമാക്കി.

ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം, വാർഷികാടിസ്ഥാനത്തിൽ, 50 ശതമാനം ഉയർന്ന് 6,905 കോടി രൂപയായി. ആഭ്യന്തര വായ്പകൾ, വാർഷികാടിസ്ഥാനത്തിൽ, 22 ശതമാനവും, പാദാടിസ്ഥാനത്തിൽ 4 ശതമാനവുമായി. ഇത് മൊത്തത്തിലുള്ള വായ്പകളിൽ വാർഷികാടിസ്ഥാനത്തിൽ 21 ശതമാനത്തിന്റെയും, പാദാടിസ്ഥാനത്തിൽ 4 ശതമാനത്തിന്റെയും മുന്നേറ്റമാണ് ഉണ്ടാക്കിയത്. നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം ഉയർന്നെങ്കിലും, പാദാടിസ്ഥാനത്തിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. കാസ (current account, savings account) നിക്ഷേപത്തിൽ, പാദാടിസ്ഥാനത്തിൽ, 5 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തിയതാണ് ഈ കുറവിന് കാരണം.

മറ്റു വരുമാനങ്ങളുടെ വർധനവും, അറ്റ പലിശ മാർജിന്റെ (net interest margin) വിപുലീകരണവും മൊത്ത വരുമാനം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം ഉയർന്ന് 17,875 കോടി രൂപയാവുന്നതിനു കാരണമായി. ജൂൺപാദത്തിൽ ഒരു വൻകിട സ്വകാര്യ ധനകാര്യ സ്ഥാപനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വേ​ഗമേറിയ അറ്റ വരുമാന വളർച്ചയാണിത്.

പ്രവർത്തന ചെലവുകളിലുണ്ടായ വർധന മൂലം പ്രൊവിഷനിങ്ങിനു മുൻപുള്ള പ്രവർത്തന ലാഭം (pre-provisioning operating profit) മന്ദഗതിയിൽ (വാർഷികാടിസ്ഥാനത്തിൽ 16 ശതമാനം) വളർന്ന് 10,309 കോടി രൂപയായി. പ്രധാന പ്രവർത്തന ലാഭം (ഡിവിഡന്റ് വരുമാനവും, ട്രഷറി വരുമാനവും ഒഴിച്ചുള്ള ലാഭം) വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം ഉയർന്നു. കിട്ടാക്കടം ഉയർന്ന നിലയിൽ തന്നെയായിരുന്നു. എന്നാൽ മികച്ച വരുമാനവും, വായ്പകളുടെ നവീകരണവും, കടമെഴുതി തള്ളലും കാരണം ഇതിന്റെ ആഘാതം കുറക്കാൻ കഴിഞ്ഞു. അതിനാൽ മൊത്ത നിഷ്ക്രിയ ആസ്തികൾ (gross non-performing assets) കഴിഞ്ഞ പാദത്തിലെ 3.6 ശതമാനത്തിൽ നിന്നും ജൂൺപാദത്തിൽ 3.41 ശതമാനമായി കുറഞ്ഞു.

ബാങ്കിന്റെ ആസ്തിയിൽ നിന്നുള്ള വരുമാനം (return on asset) വാർഷികാടിസ്ഥാനത്തിൽ 44 ബേസിസ് പോയിന്റ് ഉയർന്ന് 2 ശതമാനവും, ഓഹരിയിൽ നിന്നുള്ള വരുമാനവും (return on equity) 400 ബേസിസ് പോയിന്റ് ഉയർന്ന് 15.9 ശതമാനവുമായി. ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്, ബാങ്കിന് 15 -19 ശതമാനം വായ്പാ വളർച്ച തുടർച്ചയായി ഉണ്ടാകുമെന്നാണ്. കൂടാതെ, 2024 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ആസ്തിയിൽ നിന്നുള്ള വരുമാനം 2 ശതമാനവും, ഓഹരിയിൽ നിന്നുള്ള വരുമാനം 16 ശതമാനവും വളരുമെന്നും പ്രതീക്ഷിക്കുന്നു.