22 July 2022 6:22 AM GMT
Summary
ഡെല്‍ഹി: പ്രശസ്ത ഇറ്റാലിയന്‍ വസ്ത്ര ബ്രാൻഡ് ആയ മൈസണ്‍ ഡി കോച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായി മൈസണ്‍ വാലന്റീനോയുമായി ദീര്‍ഘകാല വിതരണ കരാറില്‍ ഒപ്പുവച്ച് റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡ് (ആര്‍ബിഎല്‍). ഇതിന്റെ ഭാഗമായി ഈ വര്‍ഷം വേനലോടെ ഡല്‍ഹിയില്‍ ആദ്യത്തെ വാലന്റീനോ ബൊട്ടിക്കും തുടര്‍ന്ന് മുംബൈയില്‍ ഒരു മുന്‍നിര സ്റ്റോറും തുറക്കുമെന്ന് ആര്‍ബിഎല്‍ വ്യക്തമാക്കി. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ആര്‍ബിഎല്‍. സ്ത്രീകളുടെ വസ്ത്രങ്ങള്‍, പുരുഷ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, […]
ഡെല്‍ഹി: പ്രശസ്ത ഇറ്റാലിയന്‍ വസ്ത്ര ബ്രാൻഡ് ആയ മൈസണ്‍ ഡി കോച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായി മൈസണ്‍ വാലന്റീനോയുമായി ദീര്‍ഘകാല വിതരണ കരാറില്‍ ഒപ്പുവച്ച് റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡ് (ആര്‍ബിഎല്‍).
ഇതിന്റെ ഭാഗമായി ഈ വര്‍ഷം വേനലോടെ ഡല്‍ഹിയില്‍ ആദ്യത്തെ വാലന്റീനോ ബൊട്ടിക്കും തുടര്‍ന്ന് മുംബൈയില്‍ ഒരു മുന്‍നിര സ്റ്റോറും തുറക്കുമെന്ന് ആര്‍ബിഎല്‍ വ്യക്തമാക്കി.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ആര്‍ബിഎല്‍.
സ്ത്രീകളുടെ വസ്ത്രങ്ങള്‍, പുരുഷ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബ്രാന്‍ഡിന്റെ ആക്‌സസറികള്‍ എന്നിവയിലുടനീളം സ്റ്റോറുകള്‍ ഒരു സമ്പൂര്‍ണ്ണ ശ്രേണി സംഭരിക്കുമെന്ന് കമ്പനി അറിയിച്ചു. മികച്ച ഡിസൈനുകളിലുള്ളവ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ട് നല്ല രീതിയിലുള്ള ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
'ആഡംബര റീട്ടെയില്‍ സ്ഥാപനമായ ആര്‍ബിഎല്‍ എന്ന മുന്‍നിര ഇന്ത്യൻ കമ്പനിയുമായി കൈകോര്‍ത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പുതിയ അവസരങ്ങളാല്‍ സമ്പന്നമായ ഈ സുപ്രധാന വിപണിയില്‍ ഞങ്ങളുടെ കാഴ്ചപ്പാടും ശബ്ദവും വിപുലീകരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നു,' മൈസണ്‍ വാലന്റീനോ സിഇഒ ജാക്കോപോ വെന്റൂറിനി പറഞ്ഞു:
നിലവില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന 212 ബോട്ടിക്കുകൾ വാലന്റീനോയ്ക്കുണ്ട്. 1,300 ലധികം വില്‍പ്പന പോയിന്റുകള്‍ വഴി 144 ലധികം സ്ഥലങ്ങളില്‍ ബ്രാന്‍ഡ് നിലവില്‍ ഉണ്ട്.
ഫാഷനിലും ലൈഫ്സ്റ്റൈലിലുമുള്ള പ്രീമിയം സെഗ്മെന്റുകളിലുള്ള ആഗോള ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നതിന് വേണ്ടി 2007 മുതലാണ് ആര്‍ബിഎല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.