21 July 2022 4:40 AM GMT
Summary
ലോഞ്ച് ചെയ്ത് ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ തങ്ങളുടെ ഇടത്തരം എസ്യുവി കുഷാക്കില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. പുതുക്കിയ കുഷാക്ക് ശ്രേണിയിലുടനീളം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ലഭിക്കുന്നു. കൂടാതെ 1.0 ടിഎസ്‌ഐ പവര്‍ട്രെയിന്‍ നല്‍കുന്ന എല്ലാ വേരിയന്റുകളിലും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് റിക്ക്യുപ്പറേഷന്‍ സിസ്റ്റം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഈ സവിശേഷത 7-9 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയിലേക്ക് നയിച്ചതായി വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുത്ത ഫംഗ്ഷനുകള്‍ക്കായി നോബുകളും ബട്ടണുകളോടും കൂടി ഇന്റീരിയറില്‍ ഇപ്പോള്‍ 20.32 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും […]
ലോഞ്ച് ചെയ്ത് ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ തങ്ങളുടെ ഇടത്തരം എസ്യുവി കുഷാക്കില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. പുതുക്കിയ കുഷാക്ക് ശ്രേണിയിലുടനീളം ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ലഭിക്കുന്നു. കൂടാതെ 1.0 ടിഎസ്‌ഐ പവര്‍ട്രെയിന്‍ നല്‍കുന്ന എല്ലാ വേരിയന്റുകളിലും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് റിക്ക്യുപ്പറേഷന്‍ സിസ്റ്റം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഈ സവിശേഷത 7-9 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയിലേക്ക് നയിച്ചതായി വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുത്ത ഫംഗ്ഷനുകള്‍ക്കായി നോബുകളും ബട്ടണുകളോടും കൂടി ഇന്റീരിയറില്‍ ഇപ്പോള്‍ 20.32 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭ്യമാണ്. ഇത് ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍, ജര്‍മ്മന്‍ ഓട്ടോമോട്ടീവ് ഗ്രൂപ്പായ ഫോക്സ്വാഗണ്‍ 2019 നും 2021 നും ഇടയില്‍ ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി 1 ബില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് 2018 ല്‍ പ്രഖ്യാപിച്ചിരുന്നു. 2018 ജൂണ്‍ മുതല്‍ ഫോക്സ് വാഗണ്‍ ഗ്രൂപ്പിന് വേണ്ടി ഇന്ത്യ 2.0 പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്റെ ഉത്തരവാദിത്തം സ്‌കോഡയ്ക്കാണ്. കമ്പനി ഇതുവരെ ഈ സംരംഭത്തിന് കീഴില്‍ കുഷാക്ക്, സ്ലാവിയ എന്നീ രണ്ട് വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.