image

21 July 2022 9:55 AM GMT

Stock Market Updates

മികച്ച അറ്റാദായം: രാജരത്തൻ ഗ്ലോബൽ വയർ 7 ശതമാനം ഉയർന്നു

MyFin Bureau

മികച്ച അറ്റാദായം: രാജരത്തൻ ഗ്ലോബൽ വയർ 7 ശതമാനം ഉയർന്നു
X

Summary

രാജരത്തൻ ഗ്ലോബൽ വയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.40 ശതമാനം ഉയർന്ന് 871.95 രൂപയിലെത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 57.57 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തതാണ് മുന്നേറ്റത്തിന് കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 3,454 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,192 കോടി രൂപയായിരുന്നു. ഇന്ത്യൻ പ്ലാന്റുകളിലെ ശരാശരി ശേഷി വിനിയോഗം 85 ശതമാനവും, തായ്‌ലൻഡിലെ പ്ലാന്റുകളിൽ 87 ശതമാനവുമാണെന്നു കമ്പനി പറഞ്ഞു. തമിഴ് നാട്ടിലെ ഗ്രീൻ ഫീൽഡ് പദ്ധതിയിലൂടെ, […]


രാജരത്തൻ ഗ്ലോബൽ വയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.40 ശതമാനം ഉയർന്ന് 871.95 രൂപയിലെത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 57.57 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തതാണ് മുന്നേറ്റത്തിന് കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 3,454 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,192 കോടി രൂപയായിരുന്നു.

ഇന്ത്യൻ പ്ലാന്റുകളിലെ ശരാശരി ശേഷി വിനിയോഗം 85 ശതമാനവും, തായ്‌ലൻഡിലെ പ്ലാന്റുകളിൽ 87 ശതമാനവുമാണെന്നു കമ്പനി പറഞ്ഞു. തമിഴ് നാട്ടിലെ ഗ്രീൻ ഫീൽഡ് പദ്ധതിയിലൂടെ, ആസൂത്രണം ചെയ്തിട്ടുള്ള ശേഷി വിപുലീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇതിനായി തമിഴ് നാട് ഗവൺമെന്റിൽ നിന്നും ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ട്.

ചെന്നൈയ്ക്കടുത്ത് സിപ്കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ കമ്പനി അവരുടെ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളെ ലക്ഷ്യമിട്ട് പ്രതിവർഷം 60,000 ടൺ ഉത്പാദനം കമ്പനി ലക്ഷ്യമിടുന്നു. നിലവിൽ ഇന്ത്യയിൽ പ്രതി വർഷം ഉത്പാദിപ്പിക്കുന്ന 72,000 ടണ്ണിന് പുറമെയാണിത്.

പീതംപൂർ പ്ലാന്റിലും, തായ്‌ലൻഡ് പ്ലാന്റിലും, വരാനിരിക്കുന്ന ചെന്നൈയിലെ പ്ലാന്റിലും, ഈയിടെ നടത്തിയ തടസ്സങ്ങളില്ലാതാക്കൽ അടുത്ത 3 മുതൽ 5 വർഷത്തേക്ക് കമ്പനിയുടെ ഉത്പാദന അളവിലെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 20-25 ശതമാനം വർധിപ്പിക്കുന്നതിന് സഹായിക്കും. പീതംപൂർ പ്ലാന്റിൽ ഇതിനോടകം ഡിജിറ്റൈസേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ചെന്നൈയിലെ പ്ലാന്റിലും ഇത് നടപ്പിലാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.