20 July 2022 8:37 AM GMT
പരാതി വര്‍ധിച്ചു: ബിഗ്-ടെക് കമ്പനികളുടെ മത്സരം നിരീക്ഷിക്കാന്‍ പാര്‍ലമെന്ററി പാനല്‍
MyFin Desk
Summary
ഡെല്‍ഹി: ഇ-കൊമേഴ്സ്, ഗെയിമിംഗ്, വിവിധ സാങ്കേതിക പ്ലാറ്റ് ഫോമുകള്‍ എന്നിവയടക്കമുള്ളവയുടെ പ്രതിനിധികളുമായി പാര്‍ലമെന്ററി സമിതി നാളെ കൂടിക്കാഴ്ച്ച നടത്തും. ഫ്ളിപ്പ്കാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ ഉള്‍പ്പെടെയുള്ള കമ്പനികളുമായി വിപണിയിലെ കിടമത്സരത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ മുന്‍ മന്ത്രി ജയന്ത് സിന്‍ഹ അധ്യക്ഷനായ ധനകാര്യസമിതി യോഗം വിളിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ട്, ക്യാബ് അഗ്രിഗേറ്റര്‍ ഒല, ഹോട്ടല്‍ അഗ്രഗേറ്റര്‍ ഓയോ, ഓള്‍ ഇന്ത്യ ഗെയിമിംഗ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെ പാനല്‍ ചര്‍ച്ചയില്‍ വിളിക്കും. […]
ഡെല്‍ഹി: ഇ-കൊമേഴ്സ്, ഗെയിമിംഗ്, വിവിധ സാങ്കേതിക പ്ലാറ്റ് ഫോമുകള്‍ എന്നിവയടക്കമുള്ളവയുടെ പ്രതിനിധികളുമായി പാര്‍ലമെന്ററി സമിതി നാളെ കൂടിക്കാഴ്ച്ച നടത്തും. ഫ്ളിപ്പ്കാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ ഉള്‍പ്പെടെയുള്ള കമ്പനികളുമായി വിപണിയിലെ കിടമത്സരത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ മുന്‍ മന്ത്രി ജയന്ത് സിന്‍ഹ അധ്യക്ഷനായ ധനകാര്യസമിതി യോഗം വിളിച്ചു.
ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ട്, ക്യാബ് അഗ്രിഗേറ്റര്‍ ഒല, ഹോട്ടല്‍ അഗ്രഗേറ്റര്‍ ഓയോ, ഓള്‍ ഇന്ത്യ ഗെയിമിംഗ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെ പാനല്‍ ചര്‍ച്ചയില്‍ വിളിക്കും.
സമീപകാലത്ത്, വിവിധ സാങ്കേതിക പ്ലാറ്റ്‌ഫോമുകളുടെയും സ്ഥാപനങ്ങളുടെയും മത്സര വിരുദ്ധ മാര്‍ഗങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഇതിനകം തന്നെ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയില്‍ അന്യായമായ ബിസിനസ്സ് സമ്പ്രദായങ്ങളെക്കുറിച്ചുള്ള പരാതികളെ തുടര്‍ന്ന് കാര്യമായ അന്വേഷണം നടക്കുന്നുണ്ട്.