image

19 July 2022 4:53 AM GMT

Technology

'സമൂഹ മാധ്യമത്തിലെ സുരക്ഷ': ഇ-മെയില്‍ ബോധവത്ക്കരണവുമായി കേന്ദ്രം

MyFin Desk

സമൂഹ മാധ്യമത്തിലെ സുരക്ഷ: ഇ-മെയില്‍ ബോധവത്ക്കരണവുമായി കേന്ദ്രം
X

Summary

സമൂഹ മാധ്യമം ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇ-മെയില്‍ വഴി പൗരന്മാര്‍ക്ക് പങ്കുവെച്ച് കേന്ദ്ര സര്‍ക്കാര്‍. sampark.gov.in എന്ന മെയിലില്‍ നിന്നുമാണ് ഇവ അയയ്ച്ചിരിക്കുന്നത്. കോടിക്കണക്കിന് ആളുകള്‍ക്ക് ചുറ്റുമുള്ള സമൂഹവുമായി വിവരങ്ങള്‍ പങ്കുവെക്കുവാനും, സുഹൃത്തുക്കളുമായി ബന്ധം കാത്തുസൂക്ഷിക്കാനും സമൂഹ മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു എന്നാണ് മെയിലിലെ ആദ്യ ഭാഗം. ശേഷം അഞ്ച് നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. മെയിലിലെ നിര്‍ദ്ദേശങ്ങള്‍ 1. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതെന്തും 'പെര്‍മനെന്റ്' (സ്ഥിരമായി കിടക്കുന്നവ) ആയിരിക്കും. അതിനാല്‍ തന്നെ പോസ്റ്റ് ചെയ്യും മുന്‍പ് രണ്ട് […]


സമൂഹ മാധ്യമം ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇ-മെയില്‍ വഴി പൗരന്മാര്‍ക്ക് പങ്കുവെച്ച് കേന്ദ്ര സര്‍ക്കാര്‍. sampark.gov.in എന്ന മെയിലില്‍ നിന്നുമാണ് ഇവ അയയ്ച്ചിരിക്കുന്നത്. കോടിക്കണക്കിന് ആളുകള്‍ക്ക് ചുറ്റുമുള്ള സമൂഹവുമായി വിവരങ്ങള്‍ പങ്കുവെക്കുവാനും, സുഹൃത്തുക്കളുമായി ബന്ധം കാത്തുസൂക്ഷിക്കാനും സമൂഹ മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു എന്നാണ് മെയിലിലെ ആദ്യ ഭാഗം. ശേഷം അഞ്ച് നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

മെയിലിലെ നിര്‍ദ്ദേശങ്ങള്‍

1. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതെന്തും 'പെര്‍മനെന്റ്' (സ്ഥിരമായി കിടക്കുന്നവ) ആയിരിക്കും. അതിനാല്‍ തന്നെ പോസ്റ്റ് ചെയ്യും മുന്‍പ് രണ്ട് വട്ടം ചിന്തിക്കുക.

2. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക. കൂടുതല്‍ വിവരങ്ങള്‍ നല്‍കും തോറും ഹാക്കര്‍മാര്‍ ഇവ എടുക്കാനുള്ള സാധ്യതയും കൂടും.

3. നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. മികച്ച ആന്റിവൈറസ് വേണം ഉപയോഗിക്കാന്‍. ഓപ്പറേറ്റിംഗ് സിസ്റ്റം, വെബ് ബ്രൗസര്‍, മറ്റ് സോഫ്റ്റ് വെയറുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പാക്കുക.

4. ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുമ്പോള്‍ ഏറെ ശ്രദ്ധ വേണം. പരിചയക്കാരല്ലാത്തവരില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്. നിങ്ങളെ ആരെങ്കിലും സമൂഹ മാധ്യമത്തിലൂടെ ശല്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ പ്രൊഫയല്‍ അണ്‍ഫ്രണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് നല്ലത്.

5. നിങ്ങളുടെ പാസ് വേര്‍ഡ് 'സ്ട്രോങ്ങാണെന്ന്' ഉറപ്പാക്കുക. അതില്‍ അപ്പര്‍ കേസ് - ലോവര്‍ കേസ് (വലുതും ചെറുതുമായ അക്ഷരങ്ങള്‍), നമ്പറുകള്‍, സ്പെഷ്യല്‍ ക്യാരക്ടറുകള്‍ എന്നിവയുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഓരോ സമൂഹ മാധ്യമ പ്രൊഫയലിനും വിവിധ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.