17 July 2022 10:51 PM GMT
Summary
ഡെല്‍ഹി: രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ ജൂലൈ ആദ്യ പകുതിയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ ആരംഭിച്ചത് മൂലം പല മേഖലകളിലെയും ഉപഭോഗം കുറഞ്ഞതാണ് ഇതിനു കാരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ ഉപഭോഗം ജൂലൈ ഒന്നുമുതല്‍ 15 വരെയുള്ള കാലയളവില്‍ 13.7 ശതമാനം കുറഞ്ഞ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 3.67 ദശലക്ഷം ടണ്ണില്‍ നിന്നും 3.16 ദശലക്ഷം ടണ്ണായി. കാലങ്ങളായി ഏപ്രില്‍-ജൂണ്‍ കാലയളവിലെക്കാള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഡീസല്‍ ഉപഭോഗം കുറവാണ്. […]
ഡെല്‍ഹി: രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ ജൂലൈ ആദ്യ പകുതിയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ ആരംഭിച്ചത് മൂലം പല മേഖലകളിലെയും ഉപഭോഗം കുറഞ്ഞതാണ് ഇതിനു കാരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ ഉപഭോഗം ജൂലൈ ഒന്നുമുതല്‍ 15 വരെയുള്ള കാലയളവില്‍ 13.7 ശതമാനം കുറഞ്ഞ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 3.67 ദശലക്ഷം ടണ്ണില്‍ നിന്നും 3.16 ദശലക്ഷം ടണ്ണായി. കാലങ്ങളായി ഏപ്രില്‍-ജൂണ്‍ കാലയളവിലെക്കാള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഡീസല്‍ ഉപഭോഗം കുറവാണ്. ഇതിനു കാരണം മണ്‍സൂണാകുന്നതോടെ വെള്ളപ്പൊക്കം മൂലം ഗതാഗതം കുറയുന്നതും, കാര്‍ഷിക മേഖലയിലെ ജലസേചന പമ്പുകളുടെയും, ട്രാക്ടറുകളുടെയും ഉപയോഗം കുറയുന്നതുമാണ്. എന്നിരുന്നാലും, ഡീസല്‍ ഡിമാന്‍ഡ് വാര്‍ഷികാടിസ്ഥാനത്തില്‍ 2020 ലെ ഇതേ കാലയളവില്‍ ഏകദേശം 27 ശതമാനം ഉയര്‍ന്നതാണ്. 2021 ലെ ഈ കാലയളവില്‍ കോവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം.
ജൂലൈ ആദ്യ പകുതിയില്‍ പെട്രോള്‍ വില്‍പ്പന മുന്‍ മാസത്തെ ഇതേ കാലയളവിലെ 1.38 ദശലക്ഷം ടണ്‍ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.8 ശതമാനം ഇടിഞ്ഞ് 1.27 ദശലക്ഷം ടണ്ണായി. എന്നിരുന്നാലും, ഉപഭോഗം 2021 ജൂലൈയെ അപേക്ഷിച്ച് 23.3 ശതമാനം കൂടുതലും 2020 ജൂലൈയിലെ ആദ്യ രണ്ടാഴ്ചയെക്കാള്‍ 46 ശതമാനം കൂടുതലുമാണ്.
വ്യോമയാന മേഖല തുറന്നതോടെ, എയര്‍പോര്‍ട്ടുകളിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം (ആഭ്യന്തരവും, അന്തര്‍ദേശീയവും) കോവിഡ്-19-ന് മുമ്പുള്ള നിലയിലേക്ക് അടുത്തു. അതനുസരിച്ച്, ജൂലായ് 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ജെറ്റ് ഇന്ധനത്തിന്റെ (എടിഎഫ്) ആവശ്യം 77.2 ശതമാനം വര്‍ധിച്ച് 2,47,800 ടണ്ണായി. ഇത് 2020 ജൂലായ് മാസത്തേക്കാള്‍ 125.9 ശതമാനം കൂടുതലാണ്. എന്നാല്‍, 2019 ജൂലായ് മാസത്തേക്കാള്‍ (കോവിഡിന് മുമ്പുള്ളത്) 17.7 ശതമാനം കുറവാണ്. പ്രതിമാസം വില്‍പ്പനയില്‍ 6.7 ശതമാനം ഇടിവാണുണ്ടായത്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ രാജ്യം 7.1 ശതമാനം എന്ന ശക്തമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്തിയതോടെ ഇന്ത്യയുടെ എണ്ണ ആവശ്യകത ക്രമാനുഗതമായി ഉയരുകയാണ്. പാചക വാതക എല്‍പിജി വില്‍പ്പന സിലിണ്ടറിന് 50 രൂപ വില വര്‍ധിപ്പിച്ചിട്ടും ജൂലൈ ആദ്യ പകുതിയില്‍ 14.15 ശതമാനം ഉയര്‍ന്ന് 1.24 ദശലക്ഷം ടണ്ണായി. എല്‍പിജി ഉപഭോഗം 2020 ജൂലൈയേക്കാള്‍ 16.6 ശതമാനവും 2019 ജൂലൈയെ അപേക്ഷിച്ച് 8.6 ശതമാനവും കൂടുതലാണ്. ജൂണ്‍ ആദ്യ പകുതിയില്‍ 1.15 മില്യണ്‍ ടണ്‍ എല്‍പിജി ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ മാസം തോറും ഡിമാന്‍ഡ് 8.3 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.