18 July 2022 5:07 AM GMT
Summary
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ പണം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാന്‍ സഹായിക്കുന്നതാണ് നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകള്‍ എന്ന എന്‍ആര്‍ഇ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍ തടസങ്ങളില്ലാതെ പണം അയക്കാനും, ഇടപാടുകള്‍ നടത്താനും, നിക്ഷേപത്തിനും സഹായിക്കും. ആര്‍ബിഐയു നിര്‍ദ്ദേശമനുസരിച്ച് എന്‍ആര്‍ഇ അക്കൗണ്ടുകള്‍ കറന്റ്, സേവിംഗ്സ്, ടേം ഡെപ്പോസിറ്റ് എന്നിങ്ങനെയുള്ള രീതികളില്‍ ഉപയോഗിക്കാം. നിക്ഷേപ ഓപ്ഷനുകളില്‍ ആളുകള്‍ക്ക് എന്നും പ്രിയങ്കരം സ്ഥിര നിക്ഷേപങ്ങളാണ്. ഒരു എന്‍ആര്‍ഇ അക്കൗണ്ടിലെ സ്ഥിര നിക്ഷേപത്തിന് പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് ഒന്നു നോക്കിയാലോ. […]
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ പണം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാന്‍ സഹായിക്കുന്നതാണ് നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകള്‍ എന്ന എന്‍ആര്‍ഇ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍ തടസങ്ങളില്ലാതെ പണം അയക്കാനും, ഇടപാടുകള്‍ നടത്താനും, നിക്ഷേപത്തിനും സഹായിക്കും. ആര്‍ബിഐയു നിര്‍ദ്ദേശമനുസരിച്ച് എന്‍ആര്‍ഇ അക്കൗണ്ടുകള്‍ കറന്റ്, സേവിംഗ്സ്, ടേം ഡെപ്പോസിറ്റ് എന്നിങ്ങനെയുള്ള രീതികളില്‍ ഉപയോഗിക്കാം. നിക്ഷേപ ഓപ്ഷനുകളില്‍ ആളുകള്‍ക്ക് എന്നും പ്രിയങ്കരം സ്ഥിര നിക്ഷേപങ്ങളാണ്. ഒരു എന്‍ആര്‍ഇ അക്കൗണ്ടിലെ സ്ഥിര നിക്ഷേപത്തിന് പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് ഒന്നു നോക്കിയാലോ.
ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലെ രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ചില ബാങ്കുകള്‍ നല്‍കുന്ന പലിശയാണ് താഴെ നല്‍കിയിരിക്കുന്നത്, എസ്ബിഐയിലാണ് നിക്ഷേപം എന്നിരിക്കട്ടെ, നിക്ഷേപത്തുക രണ്ടു കോടി രൂപയില്‍ താഴെയാണെങ്കില്‍ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ 5.30 ശതമാനം മുതല്‍ 5.50 ശതമാനം വരെ പലിശയായി ലഭിക്കും. ഒരു വര്‍ഷത്തിനു മുന്‍പ് പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല.
എച്ച്ഡിഎഫ്സിയില്‍ രണ്ടു കോടി രൂപയ്ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ ലഭിക്കുന്നത് 5.35 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ്. ഐസിഐസിഐ ബാങ്കിലും ഇതേ നിരക്കിലാണ്. യെസ് ബാങ്കി. നിരക്ക് കൂടുതലാണ്. യെസ് ബാങ്ക് ആറ് ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്. എന്‍ആര്‍ഇ അക്കൗണ്ടുകളിലെ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നികുതി രഹിതമാണെന്നതും ആകര്‍ഷണീയത കൂട്ടുന്നു.