image

15 July 2022 8:20 AM GMT

Stock Market Updates

സിൻജിൻ ഇന്റർനാഷണൽ ഓഹരികൾ 4 ശതമാനം നേട്ടത്തിൽ

MyFin Bureau

സിൻജിൻ ഇന്റർനാഷണൽ ഓഹരികൾ 4 ശതമാനം നേട്ടത്തിൽ
X

Summary

സിൻജിൻ ഇന്റർനാഷണൽ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. മുൻനിര മൃഗാരോഗ്യ കമ്പനിയായ സോയറ്റിസുമായി നായ്ക്കളിലെ ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മോണോക്ലൊനാൽ ആന്റിബോഡി ഡ്രഗിന് ആവശ്യമായ പദാർത്ഥം 10 വർഷത്തേക്ക് ഉത്പാദിപ്പിക്കുവാനുള്ള കരാറിൽ ഒപ്പു വച്ചതിനെ തുടർന്നാണ് വില വർധിച്ചത്. യൂറോപ്പിലും, യുകെയിലും, സ്വിറ്റ്സർലാൻഡിലും ലഭ്യമാകുന്ന ഈ ഉത്പന്നത്തിന് 2021 ൽ ഐഎച്ച്എസ് മാർകിറ്റ് കണക്ട് 'സഹജീവികൾക്കായുള്ള മികച്ച ഉത്പന്നം' എന്ന അംഗീകാരം നൽകിയിരുന്നു. കമ്പനിക്ക് ഈ കരാറിലൂടെ ആഗോള തലത്തിൽ മൃഗങ്ങളുടെ […]


സിൻജിൻ ഇന്റർനാഷണൽ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. മുൻനിര മൃഗാരോഗ്യ കമ്പനിയായ സോയറ്റിസുമായി നായ്ക്കളിലെ ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മോണോക്ലൊനാൽ ആന്റിബോഡി ഡ്രഗിന് ആവശ്യമായ പദാർത്ഥം 10 വർഷത്തേക്ക് ഉത്പാദിപ്പിക്കുവാനുള്ള കരാറിൽ ഒപ്പു വച്ചതിനെ തുടർന്നാണ് വില വർധിച്ചത്.

യൂറോപ്പിലും, യുകെയിലും, സ്വിറ്റ്സർലാൻഡിലും ലഭ്യമാകുന്ന ഈ ഉത്പന്നത്തിന് 2021 ൽ ഐഎച്ച്എസ് മാർകിറ്റ് കണക്ട് 'സഹജീവികൾക്കായുള്ള മികച്ച ഉത്പന്നം' എന്ന അംഗീകാരം നൽകിയിരുന്നു. കമ്പനിക്ക് ഈ കരാറിലൂടെ ആഗോള തലത്തിൽ മൃഗങ്ങളുടെ ആരോഗ്യ രംഗത്തെ മുൻനിര 'കോൺട്രാക്ട് ഡെവലപ്മെന്റ്റ് ആൻഡ് മാനുഫാച്ചറിങ് ഓർഗനൈസേഷൻ' ആയി മാറാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ വളർച്ചക്കും ഇത് വഴിയൊരുക്കും. ഓഹരി ഇന്ന് 4.15 ശതമാനം നേട്ടത്തിൽ 613.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.