image

13 July 2022 9:48 AM GMT

Stock Market Updates

യുകെ സർട്ടിഫിക്കറ്റ്: ശില്പ മെഡികെയർ ഓഹരികൾ 5 ശതമാനം നേട്ടത്തിൽ

MyFin Bureau

യുകെ സർട്ടിഫിക്കറ്റ്: ശില്പ മെഡികെയർ ഓഹരികൾ 5 ശതമാനം നേട്ടത്തിൽ
X

Summary

ശില്പ മെഡികെയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.68 ശതമാനം ഉയർന്നു. കമ്പനിയുടെ ബാംഗ്ളൂരിലെ യൂണിറ്റിന് യുകെ റെഗുലേറ്ററിൽ നിന്നും ഗുഡ് മാനുഫാച്ചറിങ് പ്രാക്ടീസ് (ജിഎംപി) സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഓറോഡിസ്‌പേഴ്സബിൾ ഫിലിംസും, ട്രാൻസ്‌ഡെർമൽ സിസ്റ്റവും നിർമ്മിക്കുന്നതിന് ആരംഭിച്ച ബാംഗ്ളൂരിലെ യൂണിറ്റിന് യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) യുടെ ജിഎംപി സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ 18 മുതൽ 20 വരെയാണ് എംഎച്ച്ആർഎ പരിശോധനകൾ നടത്തിയത്. ശില്പ മെഡികെയർ […]


ശില്പ മെഡികെയറിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.68 ശതമാനം ഉയർന്നു. കമ്പനിയുടെ ബാംഗ്ളൂരിലെ യൂണിറ്റിന് യുകെ റെഗുലേറ്ററിൽ നിന്നും ഗുഡ് മാനുഫാച്ചറിങ് പ്രാക്ടീസ് (ജിഎംപി) സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഓറോഡിസ്‌പേഴ്സബിൾ ഫിലിംസും, ട്രാൻസ്‌ഡെർമൽ സിസ്റ്റവും നിർമ്മിക്കുന്നതിന് ആരംഭിച്ച ബാംഗ്ളൂരിലെ യൂണിറ്റിന് യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) യുടെ ജിഎംപി സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ 18 മുതൽ 20 വരെയാണ് എംഎച്ച്ആർഎ പരിശോധനകൾ നടത്തിയത്.

ശില്പ മെഡികെയർ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയെന്റ്സ് (എപി ഐ) നിർമ്മിക്കുകയും, ആഗോള വിപണിയിൽ വിതരണം ചെയ്യുകയും ചെയ്യുന്ന മുൻനിര കമ്പനിയാണ്. ബാംഗ്ളൂരിൽ ആഗോള തലത്തിലുള്ള വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അത്യാധുനിക ഇൻഫ്രാസ്ട്രച്ചർ സംവിധാനങ്ങളുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. ഓഹരി ഇന്ന് 4.68 ശതമാനം നേട്ടത്തിൽ 416.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.