13 July 2022 1:11 AM GMT
ഒന്നാംപാദ ഫലം നിരാശപ്പെടുത്തി; 2 ശതമാനത്തിലധികം ഇടിഞ്ഞ് എച്ച്‌സിഎല്‍ ടെക് ഓഹരികള്‍
MyFin Bureau
Summary
ഡെല്‍ഹി: കമ്പനിയുടെ ജൂണ്‍ പാദത്തിലെ വരുമാനം പുറത്തിറക്കിയതിന് പിന്നാലെ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഓഹരികള്‍ ബുധനാഴ്ച 2 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബിഎസ്ഇയില്‍ സ്റ്റോക്ക് 2.46 ശതമാനം ഇടിഞ്ഞ് 905.20 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 2.45 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 905 രൂപയിലെത്തി. ഐടി സേവന കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ കണ്‍സോളിഡ്റ്റഡ് അറ്റാദായം 2.4 ശതമാനം വര്‍ധനവോടെ 3,283 കോടി രൂപ […]
ഡെല്‍ഹി: കമ്പനിയുടെ ജൂണ്‍ പാദത്തിലെ വരുമാനം പുറത്തിറക്കിയതിന് പിന്നാലെ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഓഹരികള്‍ ബുധനാഴ്ച 2 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ബിഎസ്ഇയില്‍ സ്റ്റോക്ക് 2.46 ശതമാനം ഇടിഞ്ഞ് 905.20 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 2.45 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 905 രൂപയിലെത്തി.
ഐടി സേവന കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ കണ്‍സോളിഡ്റ്റഡ് അറ്റാദായം 2.4 ശതമാനം വര്‍ധനവോടെ 3,283 കോടി രൂപ രേഖപ്പെടുത്തിയിരുന്നു.
2022 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായത്തെ അപേക്ഷിച്ച് 8.6 ശതമാനം കുറവാണിത്. അതേസമയം അവലോകന കാലയളവില്‍ സ്ഥാപനത്തിന്റെ വരുമാനം 23,464 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ്.