10 July 2022 8:00 PM GMT
Summary
കമ്പനി: ഐ സി ഐ സി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് നിര്‍ദ്ദേശം: വാങ്ങുക നിലവിലെ വിപണി വില: 1274.25 നിര്‍ദ്ദേശിച്ചത്: ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസ് ശക്തമായ സാമ്പത്തിക വളർച്ചക്കൊപ്പം ആരോഗ്യ മേഖലയിലെയും വാണിജ്യ മേഖലയിലെയും ഇൻഷുറൻസിന്റെ വർധിക്കുന്ന ആവശ്യകത, വാഹന വിൽപ്പനയിലെ ശക്തമായ മുന്നേറ്റം എന്നിവ മൂലം ജനറൽ ഇൻഷുറൻസ് വ്യവസായം അടുത്ത ദശകത്തിൽ പ്രീമിയത്തിൽ 12 ശതമാനം സംയുക്ത വാർഷിക വളർച്ച നേടാൻ സാധ്യതയുണ്ട്. ഇത് കൂടാതെ, ഭാരതി ആക്സ […]
കമ്പനി: ഐ സി ഐ സി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്
നിര്‍ദ്ദേശം: വാങ്ങുക
നിലവിലെ വിപണി വില: 1274.25
നിര്‍ദ്ദേശിച്ചത്: ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസ്
ശക്തമായ സാമ്പത്തിക വളർച്ചക്കൊപ്പം ആരോഗ്യ മേഖലയിലെയും വാണിജ്യ മേഖലയിലെയും ഇൻഷുറൻസിന്റെ വർധിക്കുന്ന ആവശ്യകത, വാഹന വിൽപ്പനയിലെ ശക്തമായ മുന്നേറ്റം എന്നിവ മൂലം ജനറൽ ഇൻഷുറൻസ് വ്യവസായം അടുത്ത ദശകത്തിൽ പ്രീമിയത്തിൽ 12 ശതമാനം സംയുക്ത വാർഷിക വളർച്ച നേടാൻ സാധ്യതയുണ്ട്. ഇത് കൂടാതെ, ഭാരതി ആക്സ യുമായുള്ള (BAXA; ബാക്‌സ) ലയനത്തോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായി ഐ സി ഐ സി ഐ ജനറൽ ഇൻഷുറൻസ് കമ്പനി മാറാൻ പോവുകയാണ്. ഓട്ടോ മൊബൈൽ മേഖലയുമായുള്ള ദൃഢമായ ബന്ധവും, ആരോഗ്യ വിതരണ രംഗത്തെ നിക്ഷേപവും, ബാക്‌സയുമായുള്ള ലയനവും, സാങ്കേതിക രംഗത്തെ മുൻ നിക്ഷേപങ്ങളിൽ നിന്നുള്ള ഫലങ്ങളും, ഐ സി ഐ സി ഐ ജനറൽ ഇൻഷുറൻസിന്റെ പ്രധാന നേട്ടങ്ങളാണ്. 2022 -24 സാമ്പത്തിക വർഷത്തിൽ ഐ സി ഐ സി ഐ ജനറൽ ഇൻഷുറൻസിനു പ്രീമിയത്തിൽ 19 ശതമാനം സംയുക്ത വാർഷിക വളർച്ചയും, നികുതി കിഴിച്ചുള്ള വരുമാനത്തിൽ (PAT) 28 ശതമാനം സംയുക്ത വാർഷിക വളർച്ചയും ഉണ്ടാകുമെന്നാണ് ബ്രോക്കറേജ് ഹൌസ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ഓട്ടോ മൊബൈൽ രംഗത്തെ വളർച്ചാ മുരടിപ്പിന് ശേഷം ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുന്ന മുന്നേറ്റത്തിന്റെ ഭാഗമായി വിതരണ മേഖലയിലെ പ്രശ്നങ്ങൾ ലഘുകരിച്ചതും, സമ്പദ് ഘടനയുടെ ശക്തമായ വളർച്ചയും ഇൻഫ്രാസ്ട്രക്ച്ചർ നിക്ഷേപങ്ങളും വാണിജ്യ വാഹനങ്ങളുടെ ആവശ്യകത വർധിപ്പിച്ചതും, ഓഫീസുകൾ സ്കൂളുകൾ എന്നിവ തുറന്നു പ്രവർത്തിച്ചത്തോടെ ഇരുചക്ര വാഹനങ്ങളുടെ ആവശ്യകതയിൽ ഉണ്ടായ വർദ്ധനവുമെല്ലാം ഇൻഷുറൻസ് മേഖലയിൽ ഒരു ഉയർത്തെഴുന്നേൽപിനു സഹായകരമാകുമെന്നു മോത്തിലാൽ ഒസ്വാൾ കരുതുന്നു.
ഐ സി ഐ സി ഐ ജനറൽ ഇൻഷുറൻസിന്റെ ഓട്ടോ മൊബൈൽ വിഭാഗത്തിന് മറ്റു കമ്പനികളെ അപേക്ഷിച്ചു പുതിയ ഓട്ടോമൊബൈൽ വിൽപ്പനയുമായി കൂടുതൽ ശക്തമായ ബന്ധമാണ് ഉള്ളത്. ഈ ബന്ധം, പാസ്സഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും, വിഭാഗത്തിലേക്ക് വളരുന്നതോടെ മികച്ച തിരിച്ചു വരവ് കമ്പനിക്ക് സാധ്യമാകും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി, 200 ബേസിസ് പോയിന്റോളം ഇടിഞ്ഞ കമ്പനിയുടെ ഓഹരി വിഹിതത്തിൽ, മുന്നോട്ടേക്ക് വലിയ പുരോഗതിയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ആരോഗ്യ രംഗത്തെ ബിസിനസ് വളരെ പുറകിലാണ്. നാലു ശതമാനത്തോളം ജനങ്ങൾ മാത്രമാണ് വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ളു. ഈ സ്ഥിഗതിയിൽ മാറ്റം വരുത്തുന്നതിനായി, വളർച്ച സാധ്യതകളെ വർധിപ്പിക്കുന്നതിനായി, ഐ സി ഐ സി ഐ ജനറൽ ഇൻഷുറൻസ് തങ്ങളുടെ വ്യക്തിഗത ഏജൻസി ചാനലുകൾ നിർമിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 1000 ഏജൻസി റെപ്രെസെന്ററ്റീവുകളേ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഗുണഫലങ്ങൾ സമീപ ഭാവിയിൽ ഉണ്ടാകും.
കമ്പനി : മാരിക്കോ
നിർദ്ദേശം: വാങ്ങുക
നിലവിലെ വില: 503.60 രൂപ
നിർദ്ദേശിച്ചത്: നോമുറ ഫിനാൻഷ്യൽ സർവീസസ്
2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ പോലെ, നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലും മരിക്കോയുടെ ഡിമാൻഡ് ട്രെൻഡിൽ കുറവുണ്ടായേക്കാമെന്നാണ് ത്രൈമാസത്തിനു മുൻപുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന പണപ്പെരുപ്പം മൂലം എഫ് എം സി ജി മേഖലക്ക് ഏറ്റ ആഘാതം ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കിയതാണ് ഇതിനു വിനയായത്. കമ്പനിയുടെ ഇന്ത്യയിലെ ഉത്പാദന തോത്, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ചു ജൂൺ മാസം അവസാനത്തോടെ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു ഏക അക്കത്തിലേക്ക് ചുരുങ്ങി. ഭക്ഷ്യ എണ്ണ വിഭാഗത്തിലെ ഉത്പാദന തോതിൽ ഉണ്ടായ കുറവാണ് ഇതിനു കാരണം. ഇത് ഒഴിച്ച് നിർത്തിയാൽ, ബിസിനസിൽ നേരിയ തോതിലുള്ള വളർച്ചയുണ്ടായിട്ടുണ്ട്. മാരികോയുടെ പ്രധാന അസംസ്കൃത വസ്തുവായ കൊപ്രയ്ക്കു വില ഇടിഞ്ഞതിനാലും, ആഗോള വിതരണത്തിലുള്ള ആധിക്യം മൂലം ഭക്ഷ്യ എണ്ണയുടെ വില ഒന്നാം പാദത്തിന്റെ അവസാനത്തോട് കൂടി കുറഞ്ഞതിനാലും, വരും പാദങ്ങളിൽ കമ്പനിയുടെ മാർജിൻ വർധിക്കാൻ ഇടയുണ്ട്. അതിനാൽ മാർജിൻ കുറവ് നേരിടുന്ന മറ്റു എഫ് എം സി ജി കമ്പനികളെ അപേക്ഷിച്ചു, മാരിക്കോയ്ക്ക് അടുത്ത കാലത്തിൽ ലാഭം വർധിപ്പിക്കാൻ സാധിക്കും.
അടുത്ത കാലത്തു ഗ്രാമീണ ഉപഭോഗത്തിൽ കുറവുണ്ടായിരുന്നുവെങ്കിൽ കൂടിയും, തങ്ങളുടെ പാരച്യൂട്ട് വെളിച്ചെണ്ണയുടെ പോർട്ട്ഫോളിയോയിൽ മികച്ച വളർച്ചയാണ് മാരിക്കോയ്ക്ക് ഉണ്ടായത്. കൂടാതെ ഭാവിയിൽ മികച്ച വളർച്ച സാധ്യതയും പുതിയ / തിരിച്ചു വരുന്ന വിഭാഗത്തിൽ ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ആദ്യത്തെ ഡിജിറ്റൽ പോർട്ട്ഫോളിയോകളായ ബീർഡോ, ജസ്റ്റ് ഹെർബ്സ്, കോകോ സോൾ, പ്യുർ സെൻസ്, എന്നിവ 2024 സാമ്പത്തിക വർഷത്തിൽ 500 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഭക്ഷ്യ വിഭാഗത്തിൽ ഓട്സ്, നൂഡിൽസ് , ഹണി, ചെയ്‍വാൻ അമൃത്, സോയ ചങ്ക്‌സ് , പീനട്ട് ബട്ടർ, മയോനൈസ് എന്നിവയിൽ 850 -1000 കോടി രൂപയുടെ വില്പനയും ലക്ഷ്യമിട്ടിരിക്കുന്നു. ഇവയെല്ലാം കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. സ്വകാര്യ പരിരക്ഷ (പേർസണൽ കെയർ) വിഭാഗത്തിലെ വളർച്ചയും, അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവും, ഗ്രാമീണ വിപണിയിലെ വിതരണ ശൃംഖലയിലെ വിപുലീകരണവും മധ്യകാലത്തേക്കുള്ള കമ്പനിയുടെ വളർച്ചയ്ക്ക് അനുകൂലമാണ്.
കമ്പനി : എലെക്കോൺ എഞ്ചിനീയറിംഗ് കോ ലിമിറ്റഡ്
നിർദ്ദേശം: വാങ്ങുക
നിലവിലെ വിപണി വില: 294.30 രൂപ
നിർദ്ദേശിച്ചത്: എഡിൽവെയ്‌സ് ഫിനാൻഷ്യൽ
ഗുജറാത്ത് ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ ഗിയറുകളും, മെറ്റീരിയൽ ഹാൻഡ്ലിങ് എക്വിപ്പ്മെന്റും (MHE ) നിർമിക്കുന്ന ഒരു കമ്പനിയാണ് എലെക്കോൺ, വിപണിയിൽ ഈ രംഗത്തെ മുൻനിര കമ്പനിയായ എലിക്കോണ് മികച്ച നിർമാണ സൗകര്യങ്ങൾ ഉള്ള കമ്പനിയാണ്. സ്റ്റീൽ സിമന്റ്, പവർ, ടയർ,ടെക്സ്റ്റൈൽസ്, പഞ്ചസാര തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള വിതരണങ്ങളോടെ കമ്പനി വ്യാവസായിക മൂലധന പദ്ധതി ചെലവിൽ പ്രധാന പങ്ക് വഹിക്കുന്നു. മുൻനിര കമ്പനികളുടെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റീൽ, സിമന്റ് മേഖലകളിൽ നിന്നും ശക്തമായ ഡിമാൻഡ് (എലെക്കോൺന്റെ വില്പനയുടെ ഏകദേശം 25 -30 ശതമാനം വരെ) ഉണ്ടാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ 2100 കോടി രൂപയുടെ മൊത്ത വിൽപ്പനയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്; 2022 സാമ്പത്തിക വർഷത്തിൽ ഇത് 1200 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ വില്പനയുടെ 89 ശതമാനവും ഇൻഡസ്ട്രിയൽ ഗിയർ വിഭാഗത്തിൽ നിന്നായിരുന്നു; എബിറ്റ് (EBIT) മാർജിൻ 20 ശതമാനത്തോളമായിരുന്നു. കമ്പനിയുടെ വരുമാനത്തിൽ ഭൂരിഭാഗ സംഭാവനയും ഈ വിഭാഗത്തിൽ നിന്നായതിനാൽ, പ്രധാന വരുമാനവും ഇതിൽ നിന്നാണ്. നേരത്തെ MHE വിഭാഗവും വരുമാനത്തിൽ കാര്യമായ സംഭാവന ചെയ്തിരുന്നു.
എലെക്കോണിന്റെ ഓരോ വിഭാഗങ്ങളിലെയും ആവശ്യകത വർഷങ്ങളായി വ്യത്യാസമുള്ളതാണ്. ഇൻഡസ്ട്രിയൽ ഗിയർ വിഭാഗത്തിൽ സ്റ്റീൽ, സിമന്റ്, പഞ്ചസാര, മൈനിങ്, മെറ്റീരിയൽ ഹാൻഡ്ലിങ്, റബ്ബർ ആൻഡ് പ്ലാസ്റ്റിക്, മറൈൻ എന്നീ മേഖലകളാണ് വളർച്ചയെ സ്വാധീനിക്കുന്നത്. അതേസമയം എംഎച്ഇ വിഭാഗത്തിൽ പവർ, സിമന്റ്, മൈനിങ്, മെറ്റൽ മേഖലകൾ വളർച്ചയെ സഹായിക്കുന്നു. കമ്പനിയുടെ വരുമാനത്തിന്റെ പ്രധാന പങ്ക് ഈയടുത്തു മറൈൻ മേഖലയിൽ ലഭിച്ച വലിയൊരു ഓർഡർ മൂലമുണ്ടായതാണ്. എന്നാൽ അഞ്ചു വർഷത്തെ ശരാശരി പരിശോധിക്കുമ്പോൾ, ഇൻഡസ്ട്രിയൽ ഗിയറിലുണ്ടായ ഡിമാൻഡ് ഒറ്റ മേഖലയിൽ നിന്നല്ല. 2022 മുതൽ 2025 വരെ സാമ്പത്തിക വർഷങ്ങളിൽ എലെക്കോണിന്റെ ട്രാൻസ്മിഷൻ എക്വിപ്മെന്റ് വരുമാനം 21 ശതമാനം സംയുക്ത വാർഷിക വളർച്ച നിരക്ക് നേടുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആഭ്യന്തര വില്പന 24 ശതമാനം സംയുക്ത വാർഷിക വളർച്ചയും, അന്താരാഷ്ട്ര വില്പന 13 ശതമാനം സംയുക്ത വാർഷിക വളർച്ചയും ആണ് നേടാൻ സാധ്യതയുള്ളത്.
ഇന്ത്യൻ ഇൻഡസ്ട്രിയൽ ഗിയർ വിപണിയിൽ എലെക്കോണ് നു 30 -35 ശതമാനം വിഹിതമാണുള്ളത്, അതായത് 2000 -2500 കോടി രൂപ. എലെക്കോണിന്റെ മൊത്തം വില്പനയിൽ 35 ശതമാനം അന്താരാഷ്ട്ര വരുമാനമാണ്. ഇതിൽ അന്താരാഷ്ട്ര ഉപസ്ഥാപനങ്ങളിൽ നിന്നുമുള്ള വരുമാനവും, കയറ്റുമതിയിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുന്നു. കമ്പനിയുടെ വരുമാന വർധനക്ക് കയറ്റുമതി വളരെ വലിയ പ്രാധാന്യമർഹിക്കുന്നു. നിലവിലെ, ആഭ്യന്തര വിപണിയിലെ പരിമിതികൾ മാനിച്ചു കൊണ്ട് എലിക്കോണ് കയറ്റുമതി 10 -13 ശതമാനം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 2030 ഓട് കൂടി കയറ്റുമതി 50 ശതമാനമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, കയറ്റുമതി 3 -4 മടങ്ങ് വർധിപ്പിക്കാനുള്ള ശേഷി ഉണ്ടെന്നും കമ്പനി വിശ്വസിക്കുന്നു.
അറിയിപ്പ്
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.