10 July 2022 6:38 AM GMT
Summary
ഡെല്‍ഹി: ആഗോള ഓഹരി വിപണികളിലെ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഹരികള്‍ സമീപകാലത്ത് കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതായി വിശകലന വിദഗ്ധര്‍. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ ടിസിഎസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 5.2 ശതമാനം വര്‍ധിച്ചു. അതേസമയം തൊട്ട് പിന്നാലെ ഐടി ഓഹരികള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൂചിക ഈ വര്‍ഷം ഇതുവരെ 24 ശതമാനത്തോളം ഇടിഞ്ഞു. കറന്‍സി മൂല്യത്തിലെ വ്യതിയാനവും, ടാലന്റ് ചോര്‍ച്ചയും വെല്ലുവിളികള്‍ വര്‍ധിപ്പിക്കുന്നു. ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് […]
ഡെല്‍ഹി: ആഗോള ഓഹരി വിപണികളിലെ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഹരികള്‍ സമീപകാലത്ത് കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതായി വിശകലന വിദഗ്ധര്‍.
രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ ടിസിഎസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 5.2 ശതമാനം വര്‍ധിച്ചു. അതേസമയം തൊട്ട് പിന്നാലെ ഐടി ഓഹരികള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൂചിക ഈ വര്‍ഷം ഇതുവരെ 24 ശതമാനത്തോളം ഇടിഞ്ഞു.
കറന്‍സി മൂല്യത്തിലെ വ്യതിയാനവും, ടാലന്റ് ചോര്‍ച്ചയും വെല്ലുവിളികള്‍ വര്‍ധിപ്പിക്കുന്നു. ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന രാഷ്ട്രീയ സംസാരം സൂക്ഷമായി നിരീക്ഷിച്ചു വരികയാണ് വിപണികള്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ് സുനക്.
'യുഎസിലും യൂറോപ്പിലും മാക്രോ എന്‍വയോണ്‍മെന്റ് മോശമാകുന്നതിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. ഐടി മേഖലയില്‍ ആഘാതം ഉണ്ടാകും. ഐടി ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരിക്കാന്‍ സാധ്യത ഏറെയാണ്', ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലധർ റിസര്‍ച്ച് അസോസിയേറ്റ് അദിതി പാട്ടീല്‍ പറഞ്ഞു.
സെന്‍സെക്സിന്റെ അഞ്ച് ഐടി ഘടകങ്ങള്‍ ഈ വര്‍ഷം 43 ശതമാനം വരെ ഇടിഞ്ഞു. 2022ല്‍ ഇതുവരെ ടെക് മഹീന്ദ്ര 42.68 ശതമാനം ഇടിഞ്ഞപ്പോള്‍ വിപ്രോ 41.38 ശതമാനവും എച്ച്‌സിഎല്‍ ടെക്‌നോളജീസ് 25.38 ശതമാനവും ഇടിഞ്ഞു. ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും കാര്യത്തില്‍ യഥാക്രമം 12.63 ശതമാനവും 19.87 ശതമാനവുമാണ് ഇടിവാണ് ഉണ്ടായത്.
2022ല്‍ ഇതുവരെ ബിഎസ്ഇ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൂചിക 9,046.44 പോയിന്റ് അഥവാ 23.90 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജൂണ്‍ 17 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 26,827.24 ലെത്തി. ജനുവരി 17 ന് അത് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന 38,713.3 പോയിന്റിലെത്തി.
ഈ വര്‍ഷം ഇതുവരെ സെന്‍സെക്സ് 3,771.98 പോയിന്റ് അഥവാ 6.47 ശതമാനം ഇടിഞ്ഞു. ജൂണ്‍ 17 ന് ഇത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 50,921.22 ല്‍ എത്തി.
കഴിഞ്ഞ ആഴ്ച, റേറ്റിംഗ് ഏജന്‍സിയായ ക്രിസിന്റെ റിപ്പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സേവന മേഖലയുടെ വരുമാന വളര്‍ച്ച 2022 സാമ്പത്തിക വര്‍ഷത്തിലെ 19 ശതമാനത്തില്‍ നിന്ന് 23 ല്‍ 12-13 ശതമാനമായി കുത്തനെ കുറയുമെന്ന് വ്യക്തമാക്കിയിരുന്നു.
അടുത്തിടെയുണ്ടായ കുത്തനെയുള്ള തിരുത്തലിന് ശേഷം ഐടി ഓഹരികള്‍ക്ക് ഇപ്പോള്‍ ന്യായമായ മൂല്യമുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. എന്നിരുന്നാലും, യുഎസിലെ മാന്ദ്യവും മറ്റ് പ്രധാന വിപണികളിലെ യുള്ള ഇടിവും മൂലം ഉത്കണ്ഠ ഉയര്‍ന്നുവരുന്നു. ടിസിഎസ് ആദ്യ പാദ ഫലങ്ങള്‍ നല്ല വരുമാന സ്ഥിതിയാണ് സൂചിപ്പിക്കുന്നതെന്നും എന്നാല്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് കാരണം മാര്‍ജിനുകളില്‍ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐടി ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദിതി പാട്ടീല്‍ പറഞ്ഞത് ഇപ്രകാരമാണ്: 'വരാനിരിക്കുന്ന ഫലങ്ങളില്‍ (മറ്റ് ഐടി കമ്പനികളുടെ) പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓഹരി വിലകള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. ഐടി ഓഹരികള്‍ ഈ നിലയില്‍ നിന്ന് കൂടുതല്‍ താഴേക്ക് വീഴും.'
പാദാടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ പ്രഖ്യാപിക്കവെ, വാര്‍ഷിക വേതന വര്‍ദ്ധനയും സ്ഥാനക്കയറ്റവുമാണ് ഇടിവിന് കാരണമെന്ന് മാര്‍ജിനുകളുടെ ഏറ്റവും താഴെയാണെന്ന് ടിസിഎസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ സൂചന നല്‍കി.
ടിസിഎസിന്റെ ഏറ്റവും വലിയ വിപണിയായ യുഎസ് പോലുള്ള രാജ്യങ്ങളിലെ മാന്ദ്യ സമ്മര്‍ദങ്ങളെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിക്കുന്ന സമയത്ത്, തങ്ങളുടെ സേവനങ്ങളുടെ ഡിമാന്‍ഡ് മയപ്പെടുത്തുന്നതിന്റെ പ്രാരംഭ സൂചനകള്‍ക്കായി ക്ലയന്റ് സര്‍വേകള്‍ നടത്തുന്നുണ്ടെന്ന് ഗോപിനാഥന്‍ പറഞ്ഞിരുന്നു.