9 July 2022 2:19 AM GMT
Summary
വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താന്‍ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. വേരിയന്റും മോഡലും അനുസരിച്ച് വിലയില്‍ ശരാശരി 0.55 ശതമാനം വര്‍ധനവ് ഇന്ന് മുതല്‍ (ജൂലൈ 9) പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വര്‍ധിച്ച ഇന്‍പുട്ട് ചെലവ് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ നികത്തുന്നതിനായി കമ്പനി വിപുലമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങി നിരവധി മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ടാറ്റ മോട്ടോഴ്സ് ഈ മാസം […]
വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താന്‍ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. വേരിയന്റും മോഡലും അനുസരിച്ച് വിലയില്‍ ശരാശരി 0.55 ശതമാനം വര്‍ധനവ് ഇന്ന് മുതല്‍ (ജൂലൈ 9) പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ധിച്ച ഇന്‍പുട്ട് ചെലവ് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ നികത്തുന്നതിനായി കമ്പനി വിപുലമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങി നിരവധി മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ടാറ്റ മോട്ടോഴ്സ് ഈ മാസം മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില 1.5 മുതല്‍ 2.5 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.