image

8 July 2022 10:47 PM GMT

Industries

ഒബ്റോയ് റിയല്‍റ്റിക്ക് ഒന്നാംപാദ വില്‍പ്പന ബുക്കിംഗില്‍ 752 കോടിയുടെ നേട്ടം

MyFin Desk

ഒബ്റോയ് റിയല്‍റ്റിക്ക് ഒന്നാംപാദ വില്‍പ്പന ബുക്കിംഗില്‍ 752 കോടിയുടെ നേട്ടം
X

Summary

 ഒബ്റോയ് റിയല്‍റ്റിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വില്‍പ്പന ബുക്കിംഗ് 752 കോടി രൂപയിലെത്തി. പണപ്പെരുപ്പത്തിന്റെ കുറഞ്ഞ പ്രത്യാഘാതവും ആസ്തികള്‍ക്കുള്ള ആവശ്യകതയുമാണ് ഈ നേട്ടത്തില്‍ കമ്പനിയെ എത്തിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ നാലിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കാലയളവില്‍ 164 യൂണിറ്റുകളുടെ വില്‍പ്പന ബുക്കിംഗുകള്‍ നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് വെറും 39 യൂണിറ്റുകളായിരുന്നു. വോളിയത്തിന്റെ അടിസ്ഥാനത്തില്‍, ഒബ്‌റോയ് റിയല്‍റ്റിയുടെ വില്‍പ്പന ബുക്കിംഗ് ആദ്യ പാദത്തില്‍ 4,01,182 […]


ഒബ്റോയ് റിയല്‍റ്റിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വില്‍പ്പന ബുക്കിംഗ് 752 കോടി രൂപയിലെത്തി. പണപ്പെരുപ്പത്തിന്റെ കുറഞ്ഞ പ്രത്യാഘാതവും ആസ്തികള്‍ക്കുള്ള ആവശ്യകതയുമാണ് ഈ നേട്ടത്തില്‍ കമ്പനിയെ എത്തിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ നാലിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കാലയളവില്‍ 164 യൂണിറ്റുകളുടെ വില്‍പ്പന ബുക്കിംഗുകള്‍ നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് വെറും 39 യൂണിറ്റുകളായിരുന്നു. വോളിയത്തിന്റെ അടിസ്ഥാനത്തില്‍, ഒബ്‌റോയ് റിയല്‍റ്റിയുടെ വില്‍പ്പന ബുക്കിംഗ് ആദ്യ പാദത്തില്‍ 4,01,182 ചതുരശ്ര അടിയാണ്. തൊട്ട് മുന്‍ വര്‍ഷം 92,128 ചതുരശ്ര അടിയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പന ബുക്കിംഗ് 752 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 170 കോടി രൂപയായിരുന്നു. കോവിഡന്റെ രണ്ടാം തരംഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഭവന വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു.
മാക്രോടെക് ഡെവലപ്പേഴ്സ് ബുധനാഴ്ച ജൂണ്‍ പാദത്തില്‍ വില്‍പ്പന ബുക്കിംഗില്‍ മൂന്നിരട്ടി വര്‍ധിച്ച് 2,814 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വില്‍പ്പന 3.5 മടങ്ങ് ഉയര്‍ന്നു. ഏഴ് പ്രധാന നഗരങ്ങളിലായി വില്‍പ്പന 84,930 യൂണിറ്റിലേക്കെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24,569 യൂണിറ്റാണ് വിറ്റതെന്നാണ് അനറോക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാനുള്ള ആര്‍ബിഐയുടെ സമീപകാല തീരുമാനങ്ങള്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ വില്‍പ്പനയെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.