image

8 July 2022 3:06 AM GMT

Agriculture and Allied Industries

ഡ്രാഗണ്‍ ഫ്രൂട്ടുകൾക്ക് നല്ലകാലം വരുന്നു, ഉത്പാദനം വര്‍ധിപ്പിക്കാൻ പഞ്ചവത്സര പദ്ധതി

MyFin Desk

ഡ്രാഗണ്‍ ഫ്രൂട്ടുകൾക്ക് നല്ലകാലം വരുന്നു, ഉത്പാദനം വര്‍ധിപ്പിക്കാൻ പഞ്ചവത്സര പദ്ധതി
X

Summary

ഡെല്‍ഹി: ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ക്ക് ഉയര്‍ന്ന പോഷക മൂല്യമുള്ളതിനാല്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷി സെക്രട്ടറി മനോജ് അഹൂജ. ഡ്രാഗണ്‍ ഫ്രൂട്ട് സംബന്ധിച്ച ദേശീയ സമ്മേളനം ഡെല്‍ഹിയില്‍ വച്ച് നടക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത, വിപണനം, ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ബ്രാന്‍ഡിംഗ്, കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നടീല്‍ വസ്തുക്കള്‍, കൃഷി രീതികള്‍, വിളവെടുപ്പിനു ശേഷമുള്ള വിപണനം, ഡ്രാഗണ്‍ ഫ്രൂട്ട് ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക സെഷനും […]


ഡെല്‍ഹി: ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ക്ക് ഉയര്‍ന്ന പോഷക മൂല്യമുള്ളതിനാല്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷി സെക്രട്ടറി മനോജ് അഹൂജ. ഡ്രാഗണ്‍ ഫ്രൂട്ട് സംബന്ധിച്ച ദേശീയ സമ്മേളനം ഡെല്‍ഹിയില്‍ വച്ച് നടക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത, വിപണനം, ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ബ്രാന്‍ഡിംഗ്, കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

നടീല്‍ വസ്തുക്കള്‍, കൃഷി രീതികള്‍, വിളവെടുപ്പിനു ശേഷമുള്ള വിപണനം, ഡ്രാഗണ്‍ ഫ്രൂട്ട് ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക സെഷനും സമ്മളനത്തിന്റെ ഭാഗമായിരുന്നു.

കൃഷി, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, വിപണന സംസ്‌കരണം, മൂല്യവര്‍ദ്ധനവ് എന്നിവയില്‍ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് അഞ്ച് വര്‍ഷത്തെ വാര്‍ഷിക കര്‍മ്മ പദ്ധതി (എഎപി) തയ്യാറാക്കാന്‍ മനോജ് അഹൂജ നിര്‍ദ്ദേശിച്ചു.

കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം ബ്രാന്‍ഡിംഗ് വികസിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഈ പഴത്തിന് സാധ്യതയുള്ള വിപണി ഉണ്ടായിരിക്കണമെന്ന് കൃഷി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അഭിലക്ഷ് ലിഖി പറഞ്ഞു.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിസ്തൃതി 50,000 ഹെക്ടറായി വര്‍ധിപ്പിക്കാന്‍ അഞ്ച് വര്‍ഷം വികസിപ്പിക്കേണ്ടതും ആവശ്യമാണ്. ഹരിയാന സര്‍ക്കാര്‍ കൃഷിക്ക് സഹായം നല്‍കുന്നുണ്ടെന്നും, പഴങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിയാന നല്‍കുന്ന സഹായത്തിന്റെ അതേ മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരാമെന്നും ചടങ്ങില്‍ അഭിലക്ഷ് വ്യക്തമാക്കി.