7 July 2022 8:15 AM GMT
Summary
ആഡ് ഷോപ്പ് റീട്ടെയിലിന്റെ ഓഹരികള്‍ ഇന്ന് 6.58 ശതമാനം ഉയര്‍ന്നു. കമ്പനി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചതോടെയാണ് ഓഹരി വില ഉയര്‍ന്നത്. കമ്പനിയുടെ ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ശക്തമായ വിതരണ ശൃംഖലയെ ഇതിലൂടെ പ്രയോജനപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന 1,250-ലധികം ഫ്രാഞ്ചൈസികളുടെ വിപുലമായ വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്. കൂടാതെ, കമ്പനിക്ക് വിശാലമായ ഉപഭോക്തൃ അടിത്തറയുമുണ്ട്. അത് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ഗണ്യമായ അടിത്തറയും വാഗ്ദാനം ചെയ്യുന്നുണ്ട്. "ഇത്തരം വിതരണ […]
ആഡ് ഷോപ്പ് റീട്ടെയിലിന്റെ ഓഹരികള്‍ ഇന്ന് 6.58 ശതമാനം ഉയര്‍ന്നു. കമ്പനി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചതോടെയാണ് ഓഹരി വില ഉയര്‍ന്നത്. കമ്പനിയുടെ ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ശക്തമായ വിതരണ ശൃംഖലയെ ഇതിലൂടെ പ്രയോജനപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന 1,250-ലധികം ഫ്രാഞ്ചൈസികളുടെ വിപുലമായ വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്. കൂടാതെ, കമ്പനിക്ക് വിശാലമായ ഉപഭോക്തൃ അടിത്തറയുമുണ്ട്. അത് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ഗണ്യമായ അടിത്തറയും വാഗ്ദാനം ചെയ്യുന്നുണ്ട്.
"ഇത്തരം വിതരണ ശൃംഖല കമ്പനിയുടെ ഒരു പ്രധാന വളര്‍ച്ചാ ഉത്തേജകമായിരിക്കും. വെബ്സൈറ്റുകളുടെ പുതിയ അപ്ഡേറ്റ് പതിപ്പും, ഇ-കൊമേഴ്സ് ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കി. ഇപ്പോള്‍ ഞങ്ങളുടെ പുതിയ പതിപ്പ് ഇ-കൊമേഴ്സിന്റെ അധിക ഫീച്ചറുകളോടെയാണ് ലഭ്യമാകുന്നത്. ഈ പ്ലാറ്റ്ഫോം വഴി ആര്‍ക്കും ഞങ്ങളിലേക്ക് എത്തിച്ചേരാനാകും," ആഡ്-ഷോപ്പ് പ്രതിനിധികള്‍ പറഞ്ഞു. ബിഎസ്ഇയില്‍ 3.74 ശതമാനം ഉയര്‍ന്ന് 104 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.