image

6 July 2022 1:06 AM GMT

Stock Market Updates

ഭാരത്പേ വായ്പാ വിതരണം 3,600 കോടി രൂപയായി

MyFin Desk

bharathpay
X

Summary

ഡെല്‍ഹി: ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വായ്പാ വിതരണം ഇരട്ടി വർധിച്ച് 3,600 കോടി രൂപയായതായി ഫിന്‍ടെക് സ്ഥാപനമായ ഭാരത്പേ അറിയിച്ചു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി അവരുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപന പങ്കാളികള്‍ വഴി ഏകദേശം 1,700 കോടി രൂപയുടെ വായ്പാ വിതരണം നടത്തിയിരുന്നു. മാര്‍ച്ച് പാദത്തില്‍ ഈ സേവനത്തിന്റെ പ്രയോജനം നേടിയ 66,000 വ്യാപാരികളെ അപേക്ഷിച്ച്, ഈ പാദത്തില്‍ 1.2 ലക്ഷത്തിലധികം വ്യാപാരികള്‍ക്ക് വായ്പാ വിതരണം നടത്താന്‍ സാധിച്ചതായി ഭാരത്പേ അറിയിച്ചു. "വ്യാപാര വായ്പകളില്‍ 3 […]


ഡെല്‍ഹി: ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വായ്പാ വിതരണം ഇരട്ടി വർധിച്ച് 3,600 കോടി രൂപയായതായി ഫിന്‍ടെക് സ്ഥാപനമായ ഭാരത്പേ അറിയിച്ചു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി അവരുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപന പങ്കാളികള്‍ വഴി ഏകദേശം 1,700 കോടി രൂപയുടെ വായ്പാ വിതരണം നടത്തിയിരുന്നു.

മാര്‍ച്ച് പാദത്തില്‍ ഈ സേവനത്തിന്റെ പ്രയോജനം നേടിയ 66,000 വ്യാപാരികളെ അപേക്ഷിച്ച്, ഈ പാദത്തില്‍ 1.2 ലക്ഷത്തിലധികം വ്യാപാരികള്‍ക്ക് വായ്പാ വിതരണം നടത്താന്‍ സാധിച്ചതായി ഭാരത്പേ അറിയിച്ചു.

"വ്യാപാര വായ്പകളില്‍ 3 മടങ്ങ് വളര്‍ച്ചയും, പണം ഇടപാടുകളില്‍ 2.5 മടങ്ങ് വളര്‍ച്ചയും, വരുമാനത്തില്‍ 4 മടങ്ങ് വളര്‍ച്ചയുമായി ഞങ്ങള്‍ 2022 സാമ്പത്തിക വര്‍ഷം വിജയകരമായി അവസാനിപ്പിച്ചു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ എക്കാലത്തെയും മികച്ച വളര്‍ച്ച രേഖപ്പെടുത്തി," ഭാരത്പേ സിഇഒ സുഹൈല്‍ സമീര്‍ പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം വായ്പകളില്‍ 112 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ടാണ് കഴിഞ്ഞ പാദം അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.