5 July 2022 2:41 PM IST
Summary
ഗ്ലോബസ് സ്പിരിറ്റ്സിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 5 ശതമാനം ഉയർന്നു. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടായതിനാൽ, കമ്പനിയുടെ മധ്യകാല-ദീർഘ കാല ബാങ്കിങ് സൗകര്യങ്ങൾക്കു നൽകിയ റേറ്റിംഗ്, റേറ്റിംഗ് ഏജൻസിയായ കെയർ റേറ്റിംഗ്സ് ഉയർത്തിയതിനെ തുടർന്നാണ് വില ഉയർന്നത്. 294 കോടി രൂപ മൂല്യമുള്ള, ദീർഘകാലത്തേക്കുള്ള ബാങ്കിങ് സൗകര്യങ്ങൾക്കുള്ള നിലവിലെ 'കെയർ എ' റേറ്റിംഗ്, 'കെയർ എ+' ആയി റേറ്റിംഗ് ഏജൻസി ഉയർത്തി. മികച്ച ലാഭം നിലനിർത്താനുള്ള കഴിവും, മൂലധന ഘടനയിൽ ഉണ്ടായ ഉയർച്ചയും, കട പരിരക്ഷാ മാനദണ്ഡവും 2022 […]
ഗ്ലോബസ് സ്പിരിറ്റ്സിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 5 ശതമാനം ഉയർന്നു. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടായതിനാൽ, കമ്പനിയുടെ മധ്യകാല-ദീർഘ കാല ബാങ്കിങ് സൗകര്യങ്ങൾക്കു നൽകിയ റേറ്റിംഗ്, റേറ്റിംഗ് ഏജൻസിയായ കെയർ റേറ്റിംഗ്സ് ഉയർത്തിയതിനെ തുടർന്നാണ് വില ഉയർന്നത്. 294 കോടി രൂപ മൂല്യമുള്ള, ദീർഘകാലത്തേക്കുള്ള ബാങ്കിങ് സൗകര്യങ്ങൾക്കുള്ള നിലവിലെ 'കെയർ എ' റേറ്റിംഗ്, 'കെയർ എ+' ആയി റേറ്റിംഗ് ഏജൻസി ഉയർത്തി.
മികച്ച ലാഭം നിലനിർത്താനുള്ള കഴിവും, മൂലധന ഘടനയിൽ ഉണ്ടായ ഉയർച്ചയും, കട പരിരക്ഷാ മാനദണ്ഡവും 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ധനസ്ഥിതി കൂടുതൽ മെച്ചപ്പെടുന്നതിനു കാരണമായി. ഇത് കണക്കിലെടുത്താണ് കെയർ റേറ്റിംഗ്സ് ഗ്ളോബ്സ് സ്പിരിറ്റസിന്റെ റേറ്റിംഗ് ഉയർത്തിയത്. വരുമാനം ഉയർത്താനുള്ള ശേഷി, 2022 സാമ്പത്തിക വർഷത്തിൽ വെസ്റ്റ് ബംഗാൾ പദ്ധതി പൂർത്തിയായതോടെ വർധിച്ചു.
കമ്പനിയുടെ അനുഭവ സമ്പത്തുള്ള പ്രൊമോട്ടർമാരുടെയും, മാനേജ്‌മന്റ് ടീമിന്റെയും മേൽനോട്ടം, കൺട്രി ലിക്വർ വിഭാഗത്തിലെയും, ബൾക്ക് ആൽക്കഹോൾ (ഇഎൻഎ, എഥനോൾ) വിഭാഗത്തിലെയും ശക്തമായ സാന്നിധ്യം, ഇന്ത്യയിൽ നിർമ്മിക്കുന്ന വിദേശ മദ്യ ബോട്ടിലിംഗ് രംഗത്തെ മികവ് എന്നിവയെല്ലാം റേറ്റിംഗ് ഉയർത്തുന്നതിന് കാരണമായി.
ഓഹരി ഇന്ന് 3.18 ശതമാനം ഉയർന്ന് 969.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.