image

1 July 2022 9:47 AM GMT

Stock Market Updates

ഗ്ളോബസ് സ്പിരിറ്റ്സ് കരാർ: തിലക് നഗർ ഇൻഡസ്ട്രീസിന് മുന്നേറ്റം

MyFin Bureau

ഗ്ളോബസ് സ്പിരിറ്റ്സ് കരാർ: തിലക് നഗർ ഇൻഡസ്ട്രീസിന് മുന്നേറ്റം
X

Summary

തിലക് നഗർ ഇൻഡസ്ട്രീസിന്റെ (TNI ) ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. ഗ്ളോബസ് സ്പിരിറ്റ്സ് ലിമിറ്റഡുമായി (GSL) ഓപ്പറേഷൻസ് ആൻഡ് മെയി​ന്റനൻസ് സർവ്വീസ്സ് കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് വില വർധിച്ചത്. കരാർ പ്രകാരം, ജിഎസ്എൽ ശ്രീരാംപൂരിലുള്ള (മഹാരാഷ്ട്ര) തിലക്നഗർ ഇൻഡസ്ട്രീസിന്റെ ഗ്രെയിൻ അടിസ്ഥാനമാക്കിയുള്ള ഇഎൻഎ പ്ലാന്റ് നവീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. 2023 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ ഇത് പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങളും പിന്തുണയും ജിഎസ്എൽ നൽകും. […]


തിലക് നഗർ ഇൻഡസ്ട്രീസിന്റെ (TNI ) ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. ഗ്ളോബസ് സ്പിരിറ്റ്സ് ലിമിറ്റഡുമായി (GSL) ഓപ്പറേഷൻസ് ആൻഡ് മെയി​ന്റനൻസ് സർവ്വീസ്സ് കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് വില വർധിച്ചത്.

കരാർ പ്രകാരം, ജിഎസ്എൽ ശ്രീരാംപൂരിലുള്ള (മഹാരാഷ്ട്ര) തിലക്നഗർ ഇൻഡസ്ട്രീസിന്റെ ഗ്രെയിൻ അടിസ്ഥാനമാക്കിയുള്ള ഇഎൻഎ പ്ലാന്റ് നവീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. 2023 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ ഇത് പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങളും പിന്തുണയും ജിഎസ്എൽ നൽകും.

നവീകരണ പദ്ധതിയുടെ മാനേജ്‌മെന്റ് ഫീസും, പ്രവർത്തന സേവനങ്ങൾക്കുള്ള ഫീസും പ്ലാന്റിൽ നിന്നുണ്ടാകുന്ന വരുമാനത്തിൽ (എബിറ്റ്ഡ) നിന്ന് കിഴിക്കും. പ്ലാന്റിന്റെ പരമാവധി ശേഷിയിലുള്ള നവീകരണങ്ങളും, പ്രവർത്തനങ്ങളും കമ്പനിക്ക് നേട്ടമുണ്ടാകും. ഇവയുടെ ഫലമായി 2024 സാമ്പത്തിക വർഷം മുതൽ മികച്ച വരുമാനം കമ്പനി പ്രതീക്ഷിക്കുന്നു.

തിലക് നഗർ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 72.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിലക് നഗർ ഇന്ത്യയിലെ മുൻനിര ആൾക്കഹോളിക്‌ ബിവറേജ് കമ്പനിയാണ്. ബ്രാണ്ടി, വിസ്കി, വോഡ്ക, ജിൻ, റം എന്നിവയുൾപ്പെടെ വിവിധ മദ്യ വിഭാഗങ്ങളിൽ കമ്പനി ശക്തവും വൈവിധ്യപൂർണ്ണവുമായ ബ്രാൻഡുകളുടെ പോർട്ട്ഫോളിയോ നിർമ്മിച്ചിട്ടുണ്ട്.

കരാറിനെ തുടർന്ന്, ഗ്ളോബ്സ് സ്പിരിറ്റിന്റെ ഓഹരികളിലും വാങ്ങലുകൾ ഉണ്ടായി. വ്യാപാരത്തിനിടയിൽ 4.30 ശതമാനം ഉയർന്ന് 955.75 രൂപ വരെയെത്തിയ ഓഹരി 1.09 ശതമാനം നേട്ടത്തിൽ 926.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.