30 Jun 2022 11:50 PM
Summary
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് പദ്ധതി ഇന്ന് പ്രാബല്യത്തില്‍ വരികയാണ്. സര്‍ക്കാര്‍ ജിവനക്കാര്‍ക്കും ആശ്രിതകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ഷം മൂന്ന് ലക്ഷം രൂപ വരെ ചികിത്സയ്ക്ക് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. നമുക്കറിയാം, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. മെഡിസെപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ഇതുവരെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എങ്കിലും പല സംശയങ്ങളും ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്. എത്ര വയസു വരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം, നിലിവിലുള്ള രോഗങ്ങള്‍ കവറേജിന്റെ ഭാഗമാകുമോ, ഒരാള്‍ക്ക് അറിയാത്ത അസുഖങ്ങള്‍ പിന്നീട് കണ്ടെത്തിയാല്‍ […]
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് പദ്ധതി ഇന്ന് പ്രാബല്യത്തില്‍ വരികയാണ്. സര്‍ക്കാര്‍ ജിവനക്കാര്‍ക്കും ആശ്രിതകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ഷം മൂന്ന് ലക്ഷം രൂപ വരെ ചികിത്സയ്ക്ക് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. നമുക്കറിയാം, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. മെഡിസെപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ഇതുവരെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എങ്കിലും പല സംശയങ്ങളും ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്.
എത്ര വയസു വരെയുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം, നിലിവിലുള്ള രോഗങ്ങള്‍ കവറേജിന്റെ ഭാഗമാകുമോ, ഒരാള്‍ക്ക് അറിയാത്ത അസുഖങ്ങള്‍ പിന്നീട് കണ്ടെത്തിയാല്‍ കവറേജിന്റെ പരിധിയില്‍ വരുമോ, പെന്‍ഷന്‍കാര്‍ക്ക് പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് മെഡിക്കല്‍ ചെക്കപ്പ് വേണ്ടി വരുമോ, നിലവില്‍ മറ്റൊരു ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് കവറേജ് എങ്ങിനെയായിരുക്കും തുടങ്ങി നിരവധി സംശയങ്ങള്‍ ഗുണഭോക്താക്കള്‍ക്കിടയല്‍ ഉയരുക സ്വാഭാവികമാണ്. കാരണം ഇന്‍ഷുറന്‍സ് ആണ് ആളുകള്‍ക്ക് വലിയ ധാരണയില്ലാത്ത രംഗമാണ്.
30 ലക്ഷം പേര്‍
പത്ത് ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ബാധകമാകുന്നതാണ് പദ്ധതി. നിര്‍ബന്ധിത സ്വാഭമുള്ള പദ്ധതിയാണ്. അതായത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധം. ആര്‍ക്കും മാറി നില്‍ക്കാനാവില്ലെന്നര്‍ഥം.
മൂന്ന് വര്‍ഷമാണ് പദ്ധതി കാലാവധി. ഒരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പദ്ധതി പുതുക്കും. മൂന്ന് ലക്ഷം രൂപയാണ് കവറേജെങ്കിലും ആദ്യ വര്‍ഷം ഗുണഭോക്താക്കള്‍ക്ക് ക്ലെയിം ഉണ്ടായില്ലെങ്കില്‍ രണ്ടാം വര്‍ഷം കവറേജ് 50 ശതമാനം കൂടും. അതായത് രണ്ടാം വര്‍ഷം അസുഖ ബാധിതനായാല്‍ 4.5 ലക്ഷം വരെ ക്ലെയിം ചെയ്യാം. ഇനി രണ്ടാം വര്‍ഷവും ക്ലെയും ഉണ്ടായില്ലെങ്കില്‍ വീണ്ടും 1.5 ലക്ഷം രൂപ കവറേജിലേക്ക് ചേര്‍ക്കപ്പെടും. അപ്പോള്‍ മൂന്നാം വര്‍ഷം ആകെ കവറേജ് തുക 6 ലക്ഷം രൂപ വരെയാകും.പിന്നീട് അടുത്ത പോളിസി കാലയളവാണ്. അപ്പോള്‍ ക്ലെയിം തുക ഉയരില്ല. പക്ഷെ, രോഗങ്ങളുടെ പരിരക്ഷ തുടരും.
6000 പ്രീമിയം
ഓരോ മാസവും 500 രൂപയാണ് അംഗങ്ങളില്‍ നിന്ന് ഈടാക്കുക. അത് ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് പിടിക്കും. കൃത്യമായി പറഞ്ഞാല്‍ വര്‍ഷം 4,800 രൂപയും ജിഎസ്ടിയും. അവയവ മാറ്റമടക്കമുള്ള എല്ലാ രോഗങ്ങള്‍ക്കും ഇതിന്റെ കവറേജ് ലഭിക്കുമെന്നുള്ളത് നിസാര കാര്യമല്ല. മൂന്ന് ലക്ഷം രൂപ കവറേജുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെ പ്രീമിയം അടയ്ക്കേണ്ടി വരുന്നിടത്താണ് മെഡിസെപ് 6000 രൂപ ഈടാക്കുന്നത് എന്നോര്‍ക്കണം.
200 ആശുപത്രികള്‍
തുടക്കത്തില്‍ 162 ആശുപത്രകള്‍ മെഡിസെപ്പുമായുള്ള ചികിത്സാ കരാറില്‍ ഒപ്പിട്ടിരുന്നു എങ്കില്‍ ഇപ്പോള്‍ 200 ആശുപത്രികള്‍ കാഷ്ലെസ് ട്രീറ്റ്മെന്റിന് തയ്യാറായിട്ടുണ്ട്. ഈ ആശുപത്രികളില്‍ ഓരോ ട്രീറ്റ്മെന്റിനും സര്‍ക്കാര്‍ തുക മുന്‍കൂര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂട്ടാനാവില്ല. അതുകൊണ്ട് അമിതമായ ബില്ല് ഭയക്കേണ്ടതില്ല എന്നൊരു ഗുണമുണ്ട് ഇവിടെ. ചികിത്സാ നിരക്ക് പോരെന്ന കാരണത്താല്‍ ചില പ്രമുഖ ആശുപത്രികള്‍ ഇതില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ട്.
1920 രോഗങ്ങള്‍
1920 രോഗങ്ങള്‍ക്ക് ഇവിടെ കവറേജ് ഉണ്ട്. ഒരു ദിവസമെങ്കിലും അഡമിറ്റ് ആയിരിക്കണം. എന്നാണ് വ്യവസ്ഥ. അതായത് വീട്ടില്‍ സ്വയം ചികിത്സ നടത്തി പണം ചെലവായാല്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല. പക്ഷെ, ഇവിടെ ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറാപ്പി തുടങ്ങിയവയക്ക് ിടത്തി ചികിത്സ എന്ന കടമ്പ ബാധകമല്ല. അല്ലാതെ തന്നെ പദ്ധതിയുടെ പരിധിയില്‍ വരും. അഡ്മിറ്റ് ആകുന്നതിന് മുമ്പും പിമ്പും 15 ദിവസം വരെ കവറേജിന്റെ ഭാഗമാണ്. എന്നു പറഞ്ഞാല്‍ ഈ ദിവസങ്ങളിലെ ചെലവുകള്‍ക്കും പരിരക്ഷയുണ്ട് എന്ന് സാരം. ഒപി ചികിത്സ ഇതിന്റെ പരിധിയില്‍ വരുന്നില്ല എന്നതും ഓര്‍ക്കാം.