28 Jun 2022 9:18 AM GMT
Summary
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ വ്യാപാരത്തിനിടയിൽ 3.59 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ധനിക നഗര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്കോർപിയോ-എൻ എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയത്തിനു പിന്നാലെയാണ് ഈ വർധന. ഇത് നിലവിലുള്ള സ്കോർപിയോ ക്ലാസിക്കിനേക്കാളും കരുത്തും, റൈഡ് കൈകാര്യം ചെയ്യൽ, സമഗ്രമായ സുരക്ഷ/കണക്‌റ്റിവിറ്റി ഫീച്ചറുകളുടെ കാര്യത്തിൽ മികച്ചതാണ്. ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായി അൽകാസർ എന്നീ മോഡലുകളുമായാണ് ഇത് മത്സരിക്കുന്നത്. എംകേ ഗ്ലോബൽ ഫിനാഷ്യൽ […]
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ വ്യാപാരത്തിനിടയിൽ 3.59 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ധനിക നഗര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്കോർപിയോ-എൻ എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയത്തിനു പിന്നാലെയാണ് ഈ വർധന. ഇത് നിലവിലുള്ള സ്കോർപിയോ ക്ലാസിക്കിനേക്കാളും കരുത്തും, റൈഡ് കൈകാര്യം ചെയ്യൽ, സമഗ്രമായ സുരക്ഷ/കണക്‌റ്റിവിറ്റി ഫീച്ചറുകളുടെ കാര്യത്തിൽ മികച്ചതാണ്. ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായി അൽകാസർ എന്നീ മോഡലുകളുമായാണ് ഇത് മത്സരിക്കുന്നത്.
എംകേ ഗ്ലോബൽ ഫിനാഷ്യൽ സർവ്വീസസ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, എംആൻഡ്എം ന്റെ ഇതുവരെയുള്ള ഓർഡർ ബുക്ക് 1,70,000 യൂണിറ്റുകളുടേതാണ്. സ്കോർപിയോ-എൻ ജൂലൈ 30ന് പുറത്തിറക്കും. ഇതോടെ ഓർഡർ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിപ്പ് വിതരണത്തിലുള്ള പുരോഗതിയും, ഓർഡർ ബുക്കിലുള്ള വർധനയും കണക്കിലെടുത്താൽ, എംകേ ഗ്ലോബൽ എംആൻഡ്എം ന്റെ വോള്യം (ഉൽപ്പാദന) വളർച്ചാ പ്രവചനം 2023, 2024 സാമ്പത്തിക വർഷങ്ങളിൽ 3 ശതമാനം വീതം വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഓഹരിയുടെ ടാർഗറ്റ് പ്രൈസ് 1,150 രൂപയിൽ നിന്നും 1,250 രൂപയാക്കി. ഓഹരി 2.78 ശതമാനം ഉയർന്ന് 1,112.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.