image

27 Jun 2022 2:17 AM

നിങ്ങളുടെ ഫാസ്റ്റാഗ് സ്‌കാന്‍ ചെയ്യുമ്പോൾ പണം പോകുന്നുണ്ടോ? എന്‍പിസിഐ വിശദീകരിക്കുന്നു

MyFin Desk

നിങ്ങളുടെ ഫാസ്റ്റാഗ് സ്‌കാന്‍ ചെയ്യുമ്പോൾ പണം പോകുന്നുണ്ടോ? എന്‍പിസിഐ വിശദീകരിക്കുന്നു
X

Summary

ഫാസ്റ്റാഗ് ഉപയോഗം സുരക്ഷിതമാണോ എന്ന ആശങ്ക പെരുകുന്നതിനിടെ മറുപടി ട്വീറ്റ് ചെയ്ത് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). എന്‍ഇടിസി ഫാസ്റ്റാഗ് എന്നത് സുരക്ഷിതമാണെന്നും ഏതെങ്കിലും രണ്ട് വ്യക്തികള്‍ക്കിടയില്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഫാസ്റ്റാഗ് എന്‍ഇടിസി എന്ന ട്വിറ്റര്‍ പേജിലൂടെ അധികൃതര്‍ വ്യക്തമാക്കിയത്. ഫാസ്റ്റാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മാത്രമാണ് സാമ്പത്തിക ഇടപാട് നടത്താന്‍ സാധിക്കുക. രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ (ടോള്‍-പാര്‍ക്കിംഗ് പ്ലാസാ ഓപ്പറേറ്റര്‍മാര്‍) മുന്‍കൈ എടുത്താല്‍ മാത്രമേ ഇതില്‍ ട്രാന്‍സാക്ഷന്‍ നടക്കൂ. രജിസ്റ്റര്‍ ചെയ്യാത്ത (അണ്‍ഓതറൈസ്ഡ്) […]


ഫാസ്റ്റാഗ് ഉപയോഗം സുരക്ഷിതമാണോ എന്ന ആശങ്ക പെരുകുന്നതിനിടെ മറുപടി ട്വീറ്റ് ചെയ്ത് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). എന്‍ഇടിസി ഫാസ്റ്റാഗ് എന്നത് സുരക്ഷിതമാണെന്നും ഏതെങ്കിലും രണ്ട് വ്യക്തികള്‍ക്കിടയില്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഫാസ്റ്റാഗ് എന്‍ഇടിസി എന്ന ട്വിറ്റര്‍ പേജിലൂടെ അധികൃതര്‍ വ്യക്തമാക്കിയത്. ഫാസ്റ്റാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മാത്രമാണ് സാമ്പത്തിക ഇടപാട് നടത്താന്‍ സാധിക്കുക. രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ (ടോള്‍-പാര്‍ക്കിംഗ് പ്ലാസാ ഓപ്പറേറ്റര്‍മാര്‍) മുന്‍കൈ എടുത്താല്‍ മാത്രമേ ഇതില്‍ ട്രാന്‍സാക്ഷന്‍ നടക്കൂ. രജിസ്റ്റര്‍ ചെയ്യാത്ത (അണ്‍ഓതറൈസ്ഡ്) ഡിവൈസുകള്‍ ഉപയോഗിച്ച് ഫാസ്റ്റാഗ് ഉപയോഗം നടക്കില്ലെന്നും, അതിനാല്‍ തന്നെ പൂര്‍ണമായും ഇത് സുരക്ഷിതമാണെന്നും ട്വീറ്റിലുണ്ട്. ഓപ്പണ്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ ഫാസ്റ്റാഗ് ഇടപാട് നടക്കില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ആശങ്കയ്ക്ക് പിന്നില്‍

അടുത്തിടെ സമൂഹ മാധ്യമത്തില്‍ വന്ന ഒരു വീഡിയോയാണ് ഫാസ്റ്റാഗ് സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിച്ചത്. ഒരു കുട്ടി കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തുടയ്ക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് പണം തട്ടിയെന്നായിരുന്നു വീഡിയോയോട് ഒപ്പമുണ്ടായിരുന്ന വിശദീകരണം. കുട്ടി ഓടി പോകാന്‍ ശ്രമിക്കുകയും വാഹനത്തിലുണ്ടായിരുന്നവര്‍ പിന്നാലെ പോകുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇതിനിടെ അവനീഷ് ശരണ്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വീഡിയോയിലെ സത്യാവസ്ഥ എന്താണെന്ന് ചോദിച്ച് ഇത് സമൂഹ മാധ്യമത്തില്‍ റീപോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെയാണ് ആശങ്ക വെളിവാക്കുന്ന തരത്തിലുള്ള സംശയങ്ങളും ആളുകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. എന്നാലിപ്പോള്‍ സത്യാവസ്ഥ അധികൃതര്‍ ട്വീറ്റ് ചെയ്തതോടെ വീഡിയോ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അറുതി വന്നിട്ടുണ്ട്.

ഫാസ്റ്റാഗ് എന്നാല്‍

ദേശീയ പാതയിലെ ടോള്‍ ബൂത്തുകള്‍ ഡിജിറ്റലൈസ് ചെയ്തതിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക്ക് ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്റ്റാഗ്. ഇന്ത്യന്‍ ഹൈവെയ്സ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഫാസ്റ്റാഗ് സംവിധാനം വന്നതോടെ രാജ്യത്തെ ടോള്‍ ബൂത്തുകളിലെ ടോള്‍ അടയ്ക്കാനുള്ള തിരക്ക് ഗണ്യമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ വളരെ മുമ്പേ നടപ്പായ ഇലക്ട്രോണിക്ക് ടോള്‍ ടാക്സ് കളക്ഷന്‍ സംവിധാനം 2014 ലാണ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.

എന്നാലിത് 2020-ഓടെയാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. വാഹനത്തിന് മുന്‍വശത്ത് പതിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാര്‍ഡുകള്‍ വഴിയാണ് ടോള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. അതായത് ഫാസ്റ്റാഗ് ഉള്ള വാഹനത്തിലെ യാത്രക്കാരന് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പണം നേരിട്ട് കൈമാറേണ്ടതില്ല. മെട്രോ റെയില്‍വേ കാര്‍ഡുകളിലും ഓഫീസിലെ ആക്സസ് മെഷിനിലുമെല്ലാം ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ഫാസ്റ്റാഗിലും ഉപയോഗിച്ചിരിക്കുന്നത്.