Summary
ഡെല്‍ഹി: കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ബോര്‍ഡ് അടുത്ത ആഴ്ച യോഗം ചേരും. കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരം തേടുന്ന പ്രമേയങ്ങള്‍ പരിഗണിക്കാനും, ശുപാര്‍ശ ചെയ്യാനും 2022 ജൂണ്‍ 30-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലെയ്സ്മെന്റ് രീതിയിലൂടെയുള്ള ധനസമാഹരണവും ബോര്‍ഡ് പരിഗണിക്കും. ഖനി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ കോപ്പര്‍.
ഡെല്‍ഹി: കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 500 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ബോര്‍ഡ് അടുത്ത ആഴ്ച യോഗം ചേരും.
കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരം തേടുന്ന പ്രമേയങ്ങള്‍ പരിഗണിക്കാനും, ശുപാര്‍ശ ചെയ്യാനും 2022 ജൂണ്‍ 30-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലെയ്സ്മെന്റ് രീതിയിലൂടെയുള്ള ധനസമാഹരണവും ബോര്‍ഡ് പരിഗണിക്കും. ഖനി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ കോപ്പര്‍.