image

24 Jun 2022 11:06 PM GMT

Buy/Sell/Hold

എൽടിഫുഡ്‌സ് ലിമിറ്റഡ് വാങ്ങാം: ജിയോജിത് ഫിനാൻഷ്യൽ

MyFin Desk

എൽടിഫുഡ്‌സ് ലിമിറ്റഡ് വാങ്ങാം: ജിയോജിത് ഫിനാൻഷ്യൽ
X

Summary

എൽടിഫുഡ്‌സ് ലിമിറ്റഡ് BSE CODE: 532783 NSE CODE: DAAWAT സമാഹരിക്കുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (68 രൂപ, 20/6/2022), ലക്ഷ്യം - 82 രൂപ); ലാഭം 20% ബസുമതി അരി, ജൈവ ആഹാരസാധനങ്ങൾ, അരി ഉപോൽപ്പന്നങ്ങൾ മുതലായ ഉപഭോകൃത ഉൽപ്പന്നങ്ങളുടെ ആഗോള വ്യാപാരo നടത്തുന്നതിൽ പ്രാമുഖ്യം നേടിയിട്ടുള്ള കമ്പനിയാണ് എൽടി ഫുഡ്‌സ്. കമ്പനിക്ക് അമേരിക്ക, യൂറോപ്പ്, മദ്ധ്യേഷ്യ തുടങ്ങി അറുപതിലധികം പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. • 2022 സാമ്പത്തിക വർഷത്തിന്റെ നാലാം […]


എൽടിഫുഡ്‌സ് ലിമിറ്റഡ് BSE CODE: 532783 NSE CODE: DAAWAT സമാഹരിക്കുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (68 രൂപ, 20/6/2022), ലക്ഷ്യം - 82 രൂപ); ലാഭം 20% ബസുമതി അരി,...

എൽടിഫുഡ്‌സ് ലിമിറ്റഡ്

BSE CODE: 532783
NSE CODE: DAAWAT

സമാഹരിക്കുക
(12 മാസത്തെ നിക്ഷേപ കാലാവധി)

ഇന്നത്തെ വില (68 രൂപ, 20/6/2022), ലക്ഷ്യം - 82 രൂപ); ലാഭം 20%

ബസുമതി അരി, ജൈവ ആഹാരസാധനങ്ങൾ, അരി ഉപോൽപ്പന്നങ്ങൾ മുതലായ ഉപഭോകൃത ഉൽപ്പന്നങ്ങളുടെ ആഗോള വ്യാപാരo നടത്തുന്നതിൽ പ്രാമുഖ്യം നേടിയിട്ടുള്ള കമ്പനിയാണ് എൽടി ഫുഡ്‌സ്. കമ്പനിക്ക് അമേരിക്ക, യൂറോപ്പ്, മദ്ധ്യേഷ്യ തുടങ്ങി അറുപതിലധികം പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.

• 2022 സാമ്പത്തിക വർഷത്തിന്റെ നാലാം ത്രൈമാസ പാദത്തിൽ പാദാനുപാദം 33%-വും 2022 വാർഷികാടിസ്ഥാനത്തിൽ 16%-വും വരുമാന വളർച്ച നേടുകയുണ്ടായി. ബസുമതി അരിയും സവിശേഷ അരി വിഭാഗവും 9% വും, ജൈവാഹാര വിഭാഗം 19%-വും ആരോഗ്യവും ഉൽപ്പന്നവും വിഭാഗം 62%-ത്തോളവും വാർഷിക വളർച്ച നേടി.
• ഗുണമേന്മയുള്ള ഉൽപ്പന്ന മിശ്രിതത്തിലും അവയിലെ വലിയ ലാഭ സാക്ഷാത്കാരത്താലും 110 ബേസിസ് പോയിന്റ് (bps) പുരോഗതിയോടെ വാർഷിക അടിസ്ഥാനത്തിൽ 33% മൊത്ത ലാഭം നേടുകയുണ്ടായി. എന്നാൽ വിതരണം, പരസ്യം ഇവയിലെ അധികരിച്ച ചിലവു മൂലം വാർഷിക അടിസ്ഥാനത്തിൽ 40 bps കുറവ് സംഭവിച്ച് ഇബിറ്റ്ഡ മാർജിൻ 10% ആവുകയുണ്ടായി.
• അമേരിക്കൻ വിപണിയിൽ 10% ത്തോളം വിപണിവിഹിതം ഉള്ള ബ്രാൻഡ് ആയ ജാസ്മിൻ അരി വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ഗോൾഡൻ സ്റ്റാർ ട്രേഡിങ്ങ് ന്റെ 51% ഓഹരികൾ എൽടി ഫുഡ്‌സ് ഈയടുത്തകാലത്ത് കൈവശപ്പെടുത്തുകയുണ്ടായി.
• നിലവിൽ ഒരുവർഷ PE-യുടെ 7x പ്രതീക്ഷിത വരുമാനത്തിൽ എൽടി ഫുഡ്‌സ് ഓഹരികൾ വ്യാപാരം നടത്തുന്നു. സാമ്പത്തിക വർഷം 2022 മുതൽ 2024 വരെ വരുമാനം 24% CAGR ൽ വളരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.എൽടി ഫുഡ്‌സ് ഓഹരികൾ 2024 സാമ്പത്തിക വർഷത്തിന്റെ 6x തോതിൽ എത്തുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു.
• തങ്ങളുടെ ബ്രാൻഡ് മുദ്ര ശക്തിപ്പെടുത്തുന്നതിനുള്ള സ്ഥായിയായ അധ്വാനവും വിതരണ ശൃംഖലയുടെ വികസനവും അതോടൊപ്പം തന്നെ ജൈവവും അജൈവവും ആയ ഉൽപ്പന്ന മാർഗങ്ങളിലൂടെയും ഉൽപ്പന്നങ്ങളിലും വിപണന കേന്ദ്രങ്ങളിലും വൈവിധ്യവൽക്കരണം കൊണ്ടുവരികയും ചെയ്യുക എന്നതാണ് എൽടി ഫുഡ്‌സ്ന്റെ വിജയ തന്ത്രം. ഈയിടെയുണ്ടായ ജാസ്മിൻ അരിയുടെ ഏറ്റെടുക്കലും വിപണിവിഹിതം ശക്തം ആക്കുന്നതാണ്.
• മൂല്യവർദ്ധിത വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ LTF ശ്രദ്ധ ചെലുത്തുന്നതിനാൽ ഹോട്ടൽ - റസ്റ്റോറന്റ് – കാറ്ററിങ് ചാനൽ വീണ്ടും തുറക്കുന്നതോടെ ലാഭം വർദ്ധിക്കുന്നതാണ്.
• നിലവിൽ ഒരു വർഷത്തേക്ക് 7x പ്രതീക്ഷിത വരുമാനത്തിൽ വ്യാപാരം നടത്തുന്ന LTF ഓഹരികൾക്ക് 2024 സാമ്പത്തിക വർഷ അന്ത്യത്തോടെ 6x തോതിൽ വരുമാനം ഉണ്ടാകുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു. • നിലവിലെ ലാഭ സമ്മർദ്ദത്തെ അടിസ്ഥാനമാക്കി ഇതിന്റെ ഓഹരി 82 രൂപ ലക്ഷ്യ വിലയായി നിജപ്പെടുത്തി വാങ്ങി ശേഖരിച്ചു വയ്ക്കുന്നത് എന്ന് തരം താഴ്ത്തിയിട്ടുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.

https://media.myfinpoint.com/wp-content/uploads/2022/06/24100011/LT-Foods-Ltd.pdf