image

24 Jun 2022 7:32 AM GMT

Banking

മൂന്നു വര്‍ഷത്തിനുള്ളില്‍ കടരഹിത കമ്പനിയാകാന്‍ റെയ്മണ്ട്

Agencies

മൂന്നു വര്‍ഷത്തിനുള്ളില്‍ കടരഹിത കമ്പനിയാകാന്‍ റെയ്മണ്ട്
X

Summary

ഡെല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ കടരഹിത കമ്പനിയാകാന്‍ റെയ്മണ്ട്. ഇതിനായി ചെലവു ചുരുക്കല്‍ മാർ​ഗങ്ങളിലൂടെയും, പ്രവര്‍ത്തന മൂലധനത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും പണലഭ്യത ഉറപ്പുവരുത്തുമെന്ന് കമ്പനി അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കടം മുന്‍വര്‍ഷത്തെ 1,416 കോടി രൂപയില്‍ നിന്നും 1,088 കോടി രൂപയായി കുറച്ചിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ കടം 1,859 കോടി രൂപയായിരുന്നു. കമ്പനിയുടെ ഡെറ്റ്-റ്റു-ഇക്വിറ്റി റേഷ്യോ 2020 ലെ 0.8 നിന്നും 0.4 ആയി കുറഞ്ഞിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനച്ചെലവിനെക്കാളും 453 കോടി […]


ഡെല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ കടരഹിത കമ്പനിയാകാന്‍ റെയ്മണ്ട്. ഇതിനായി ചെലവു ചുരുക്കല്‍ മാർ​ഗങ്ങളിലൂടെയും, പ്രവര്‍ത്തന മൂലധനത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും പണലഭ്യത ഉറപ്പുവരുത്തുമെന്ന് കമ്പനി അറിയിച്ചു.

2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കടം മുന്‍വര്‍ഷത്തെ 1,416 കോടി രൂപയില്‍ നിന്നും 1,088 കോടി രൂപയായി കുറച്ചിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ കടം 1,859 കോടി രൂപയായിരുന്നു. കമ്പനിയുടെ ഡെറ്റ്-റ്റു-ഇക്വിറ്റി റേഷ്യോ 2020 ലെ 0.8 നിന്നും 0.4 ആയി കുറഞ്ഞിരുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനച്ചെലവിനെക്കാളും 453 കോടി രൂപയുടെ കുറവു വരുത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനിയുടെ എംഡിയും ചെയര്‍മാനുമായ ഗൗതം ഹരി സിംഗാനിയ പറഞ്ഞു.

കൂടാതെ, കമ്പനിയുടെ 'നെറ്റ് വര്‍ക്കിംഗ് ക്യാപിറ്റല്‍' ദിവസങ്ങൾ (പ്രവര്‍ത്തന മൂലധനം വരുമാനമാക്കി മാറ്റാനുള്ള കാലയളവ്) 98 ല്‍ നിന്നും 45 ആയി കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ബ്രാന്‍ഡഡ് ടെക്‌സ്റ്റൈല്‍സ്, ബ്രാന്‍ഡഡ് അപ്പാരല്‍, റീട്ടെയില്‍, ഗാര്‍മെന്റിംഗ്, എഞ്ചിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി എന്നീ മേഖലകളിലെല്ലാം കമ്പനിക്ക് സാന്നിധ്യമുണ്ട്. ഇവയില്‍ നിന്നുള്ള കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷത്തെ 3,648 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 6,348 കോടി രൂപയായി.

കൂടാതെ, റെയ്മണ്ട് അതിന്റെ ടൂളുകളും, ഹാര്‍ഡ് വെയർ ബിസിനസ്സും, ഓട്ടോ അനുബന്ധ ബിസിനസും കൈകാര്യം ചെയ്യുന്ന ജെകെ ഫയല്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ (JKFEL) ഐപിഒയും ആലോചിക്കുന്നുണ്ട്. 2021 ഡിസംബര്‍ എട്ടിന് സെബിയില്‍ ഡ്രാഫ്റ്റ് രേഖകള്‍ ഫയല്‍ ചെയ്തിരുന്നു. പക്ഷേ, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം ആഗോള ഓഹരിവിപണികളിലുണ്ടായ ചാഞ്ചാട്ടം അവസാനിക്കുന്നതുവരെ കാത്തിരിക്കാന്‍ റെയ്മണ്ട് തീരുമാനിച്ചിരിക്കുകയാണ്.