24 Jun 2022 5:15 AM GMT
Summary
എച്ച് 1 ബി വിസയുടെ പ്രോസസിംഗിന് വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യുഎസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി (ഡിഎച്ച്എസ്). എച്ച് 1 ബി വിസയ്ക്ക് ആവശ്യമായ ഫോം ഐ-485ന്റെ നടപടിക്രമങ്ങളാണ് വേഗത്തിലാക്കുന്നത്. സ്റ്റാറ്റസ് ആപ്ലിക്കേഷനില്‍ അപേക്ഷകര്‍ക്ക് മാറ്റം വരുത്തേണ്ട സാഹചര്യം, ഗ്രീന്‍ കാര്‍ഡിനായി എച്ച് 1 ബി വിസയുള്ള ജീവനക്കാര്‍ അപേക്ഷിക്കുമ്പോള്‍ ഈ ഫോമാണ് ആവശ്യമായി വരിക. 2023ലേക്കുള്ള റെഗുലേറ്ററി അജന്‍ഡയിലാണ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത്. ഇതോടെ യുഎസിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശത്ത് നിന്നുള്ള ജീവനക്കാരെ എടുക്കുന്നതിനും […]
എച്ച് 1 ബി വിസയുടെ പ്രോസസിംഗിന് വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യുഎസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി (ഡിഎച്ച്എസ്). എച്ച് 1 ബി വിസയ്ക്ക് ആവശ്യമായ ഫോം ഐ-485ന്റെ നടപടിക്രമങ്ങളാണ് വേഗത്തിലാക്കുന്നത്. സ്റ്റാറ്റസ് ആപ്ലിക്കേഷനില്‍ അപേക്ഷകര്‍ക്ക് മാറ്റം വരുത്തേണ്ട സാഹചര്യം, ഗ്രീന്‍ കാര്‍ഡിനായി എച്ച് 1 ബി വിസയുള്ള ജീവനക്കാര്‍ അപേക്ഷിക്കുമ്പോള്‍ ഈ ഫോമാണ് ആവശ്യമായി വരിക. 2023ലേക്കുള്ള റെഗുലേറ്ററി അജന്‍ഡയിലാണ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത്. ഇതോടെ യുഎസിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശത്ത് നിന്നുള്ള ജീവനക്കാരെ എടുക്കുന്നതിനും (എച്ച് 1 ബി നോണ്‍-ഇമിഗ്രന്റ് വിസയുള്ളവര്‍ക്ക്), എച്ച് 1 ബി വിസയ്ക്ക് ആവശ്യമായ രജിസ്‌ട്രേഷനിലുണ്ടാകുന്ന തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനും സഹായിക്കും.
സ്പ്രിങ് അജന്‍ഡയുടെ ഭാഗമായിട്ടാണ് ഡിഎച്ച്എസ് തീരുമാനമെടുക്കുന്നത്. എച്ച് 1 ബി വിസ പ്രോസസിംഗ് സംബന്ധിച്ച് ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ മുന്‍പ് നിലനിന്നിരുന്നു. ഇതിന് പരിഹാരമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കടക്കം പുത്തന്‍ അവസരങ്ങളൊരുങ്ങും. സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ള ഇതര രാജ്യക്കാര്‍ക്ക് യുഎസ് നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി എന്ന് പറയുന്നത്. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ടെക്കികളാണ് ഇതിന്റെ ഗുണഭോക്താക്കളില്‍ അധികവും. 65,000 പുതിയ എച്ച്-1ബി വീസകളാണ് യുഎസ് ഓരോ വര്‍ഷവും അനുവദിക്കുന്നത്.
യുഎസ് മാസ്റ്റര്‍ ഡിഗ്രി ഹോള്‍ഡേഴ്‌സിനായി 20,000 എച്ച് 1 ബി വിസയും നീക്കി വെച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ലഭ്യമാക്കുന്ന എച്ച് 1 ബി വിസയുടെ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. 2021ല്‍ വന്ന ഇനീഷ്യല്‍ എംപ്ലോയ്‌മെന്റ് അപേക്ഷകളിന്മേല്‍ 6182 അപ്രൂവലുകള്‍ നേടി ആമസോണ്‍ മുന്നിലാണ്. ഇന്‍ഫോസിസ് -5256,, ടിസിഎസ്- 3063, വിപ്രോ-2121, കൊഗ്നിസന്റ് - 1481, ഗൂഗിള്‍ -1453, ഐബിഎം- 1402, എച്ച് സിഎല്‍ അമേരിക്ക-1299, മൈക്രോസോഫ്റ്റ് - 1240 എന്നീ കണക്കില്‍ വിസ അപ്രൂവലുകള്‍ നേടി. നിരസിക്കപ്പെടുന്ന വിസാ അപേക്ഷകളുടെ നിരക്ക് 2021 സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനമായി കുറഞ്ഞിരുന്നു.