22 Jun 2022 11:35 PM
Summary
ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ നടത്തുന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ സംബന്ധിച്ച വീഴ്ചകള്‍ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിഴയും പലിശയും റിക്കവറി ചെലവും ഉള്‍പ്പെടെ 5.21 ലക്ഷം രൂപ നല്‍കണമെന്ന് കാപ്പിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടുമെന്ന് റെഗുലേറ്റര്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി. സെബി ചുമത്തിയ പിഴ അടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ്. […]
ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍ നടത്തുന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ സംബന്ധിച്ച വീഴ്ചകള്‍ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിഴയും പലിശയും റിക്കവറി ചെലവും ഉള്‍പ്പെടെ 5.21 ലക്ഷം രൂപ നല്‍കണമെന്ന് കാപ്പിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടുമെന്ന് റെഗുലേറ്റര്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി. സെബി ചുമത്തിയ പിഴ അടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ്.
ആമസോണ്‍ ഡോട്ട് കോം എന്‍വി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എല്‍എല്‍സിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരായ ആര്‍ബിട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട കേസില്‍ വെളിപ്പെടുത്തല്‍ വീഴ്ചയ്ക്ക്, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് 5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നതും ആമസോണിന് അനുകൂലമായി 2020 ഒക്ടോബര്‍ 25-ലെ ഓര്‍ഡര്‍ പാസാക്കിയതും സംബന്ധിച്ച വിവരങ്ങള്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കുന്നതില്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് പരാജയപ്പെട്ടു.