image

22 Jun 2022 12:57 AM GMT

Automobile

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് ഇനി കോണ്ടസയില്ല

MyFin Desk

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് ഇനി കോണ്ടസയില്ല
X

Summary

ഇന്ത്യന്‍ നിരത്തിലെ രാജകീയ വാഹനമായ കോണ്ടസ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ജി കോര്‍പറേറ്റ് മൊബിലിറ്റിയാണ് കോണ്ടസയെ ഏറ്റെടുക്കുന്നത്. കരാര്‍ തയ്യാറായെങ്കിലും ഇടപാട് തുക പുറത്ത് വിട്ടിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹിന്ദുസ്ഥാന്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയിലെ രാജാവായി 25 വര്‍ഷത്തോളം അടക്കി ഭരിച്ച മോഡലായിരുന്നു കോണ്ടസ. ഇന്ധന ക്ഷമതയുടെ കുറവ് മൂലം 2002 ഓടെ കോണ്ടസയുടെ നിര്‍മ്മാണം അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ടാറ്റ, ഫിയറ്റ്, ഫോര്‍ഡ് തുടങ്ങിയ […]


ഇന്ത്യന്‍ നിരത്തിലെ രാജകീയ വാഹനമായ കോണ്ടസ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ജി കോര്‍പറേറ്റ് മൊബിലിറ്റിയാണ് കോണ്ടസയെ ഏറ്റെടുക്കുന്നത്. കരാര്‍ തയ്യാറായെങ്കിലും ഇടപാട് തുക പുറത്ത് വിട്ടിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹിന്ദുസ്ഥാന്‍ പദ്ധതിയിടുന്നത്.
ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയിലെ രാജാവായി 25 വര്‍ഷത്തോളം അടക്കി ഭരിച്ച മോഡലായിരുന്നു കോണ്ടസ. ഇന്ധന ക്ഷമതയുടെ കുറവ് മൂലം 2002 ഓടെ കോണ്ടസയുടെ നിര്‍മ്മാണം അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ടാറ്റ, ഫിയറ്റ്, ഫോര്‍ഡ് തുടങ്ങിയ കമ്പനികളുടെ ആധുനിക കാറുകള്‍ നിരത്ത് കീഴടക്കി കഴിഞ്ഞിരുന്നു. കോണ്ടസയുടെ മൂന്ന് പതിപ്പുകള്‍ ഉത്പാദനം അവസാനിപ്പിക്കുമ്പോള്‍ വിപണിയിലും നിരത്തുകളിലും ഉണ്ടായിരുന്നു.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ഭാഗമായ അംബാസഡര്‍ കാര്‍ 2017 ല്‍ ഫ്രഞ്ച് കമ്പനിയായ പ്യൂഷോയ്ക്ക് വിറ്റിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഉടമയായിരുന്ന ബിര്‍ള ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് പിഎസ്എ അംബാസഡര്‍ ബ്രാന്‍ഡ് പേര് ഉള്‍പ്പെടെ സ്വന്തമാക്കിയത്.