image

17 Jun 2022 8:45 AM GMT

Stock Market Updates

ഐപിഒ അനുമതി: ഡെല്‍റ്റ കോര്‍പ് ഓഹരി വില ഉയര്‍ന്നു

MyFin Bureau

Stock Market
X

Summary

ഡെല്‍റ്റ കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ഡെല്‍റ്റാടെക് ഗെയിമിംഗ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചതോടെ കമ്പനിയുടെ ഓഹരിവില ബിഎസ്ഇ യിൽ 14.37 ശതമാനം ഉയര്‍ന്നു. ഒരു രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ ഇഷ്യുവിലൂടെ 300 കോടി രൂപയും, ഓഫര്‍ ഫോര്‍ സെയിലിലൂടെ 250 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണി സാഹചര്യങ്ങള്‍, ബാധകമായ അംഗീകാരങ്ങള്‍, മറ്റ് പരിഗണനകള്‍ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഐപിഒ. ഓഫര്‍ പൂര്‍ത്തിയായാലും ഡെല്‍റ്റാടെക് ഗെയിമിംഗ് ഡെല്‍റ്റ കോര്‍പ്പറേഷന്റെ […]


ഡെല്‍റ്റ കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ഡെല്‍റ്റാടെക് ഗെയിമിംഗ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചതോടെ കമ്പനിയുടെ ഓഹരിവില ബിഎസ്ഇ യിൽ 14.37 ശതമാനം ഉയര്‍ന്നു.

ഒരു രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ ഇഷ്യുവിലൂടെ 300 കോടി രൂപയും, ഓഫര്‍ ഫോര്‍ സെയിലിലൂടെ 250 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണി സാഹചര്യങ്ങള്‍, ബാധകമായ അംഗീകാരങ്ങള്‍, മറ്റ് പരിഗണനകള്‍ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഐപിഒ. ഓഫര്‍ പൂര്‍ത്തിയായാലും ഡെല്‍റ്റാടെക് ഗെയിമിംഗ് ഡെല്‍റ്റ കോര്‍പ്പറേഷന്റെ ഒരു അനുബന്ധ സ്ഥാപനമായി തുടരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ഓഹരികള്‍ 12.42 ശതമാനം ഉയര്‍ന്ന് 184.20 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയിൽ കാസിനോ (തത്സമയ, ഇലക്ട്രോണിക്, ഓണ്‍ലൈന്‍) ഗെയിമിംഗ് വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏക ലിസ്റ്റ്ഡ് സ്ഥാപനമാണ് ഡെല്‍റ്റ കോര്‍പറേഷന്‍.