image

14 Jun 2022 1:59 AM GMT

Oil and Gas

അദാനിയുടെ ഹൈഡ്രജന്‍ സംരംഭത്തില്‍ 25 ശതമാനം ഏറ്റെടുക്കാൻ ടോട്ടല്‍ എനര്‍ജീസ്

Agencies

അദാനിയുടെ ഹൈഡ്രജന്‍ സംരംഭത്തില്‍ 25 ശതമാനം ഏറ്റെടുക്കാൻ ടോട്ടല്‍ എനര്‍ജീസ്
X

Summary

ഡെല്‍ഹി: ഫ്രഞ്ച് എനര്‍ജി സൂപ്പര്‍മേജര്‍ ടോട്ടല്‍ എനര്‍ജീസ് അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന സംരംഭത്തില്‍ 25 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ ആവാസവ്യവസ്ഥ സംയുക്തമായി സൃഷ്ടിക്കുന്നതിനായാണ് ഫ്രഞ്ച് സ്ഥാപനവുമായി പുതിയ പങ്കാളിത്തത്തില്‍ തങ്ങള്‍ ഏര്‍പ്പെട്ടതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഈ തന്ത്രപരമായ സഖ്യത്തില്‍, അദാനി ന്യൂ ഇന്‍ഡസ്ട്രീസി​ന്റെ (എഎന്‍ഐഎല്‍) 25 ശതമാനം ഓഹരികള്‍ അദാനി എന്റര്‍പ്രൈസസിൽ (എഇഎല്‍) നിന്നും ടോട്ടല്‍ എനര്‍ജീസ് ഏറ്റെടുക്കും. ഗ്രീന്‍ ഹൈഡ്രജനെ കേന്ദ്രീകരിച്ചുള്ള […]


ഡെല്‍ഹി: ഫ്രഞ്ച് എനര്‍ജി സൂപ്പര്‍മേജര്‍ ടോട്ടല്‍ എനര്‍ജീസ് അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന സംരംഭത്തില്‍ 25 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ ആവാസവ്യവസ്ഥ സംയുക്തമായി സൃഷ്ടിക്കുന്നതിനായാണ് ഫ്രഞ്ച് സ്ഥാപനവുമായി പുതിയ പങ്കാളിത്തത്തില്‍ തങ്ങള്‍ ഏര്‍പ്പെട്ടതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ തന്ത്രപരമായ സഖ്യത്തില്‍, അദാനി ന്യൂ ഇന്‍ഡസ്ട്രീസി​ന്റെ (എഎന്‍ഐഎല്‍) 25 ശതമാനം ഓഹരികള്‍ അദാനി എന്റര്‍പ്രൈസസിൽ (എഇഎല്‍) നിന്നും ടോട്ടല്‍ എനര്‍ജീസ് ഏറ്റെടുക്കും. ഗ്രീന്‍ ഹൈഡ്രജനെ കേന്ദ്രീകരിച്ചുള്ള പുതിയ പങ്കാളിത്തം, ഇന്ത്യയിലും ആഗോളതലത്തിലും ഊര്‍ജ്ജ മേഖലയെ പരിവര്‍ത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഗ്രീന്‍ ഹൈഡ്രജനിലും അനുബന്ധ ആവാസവ്യവസ്ഥയിലും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുക എന്നതാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യം. 2030-ന് മുമ്പ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദന ശേഷി വികസിപ്പിക്കും.